
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും പുതിയ എവിക്ഷന്‍ ഇന്നലെയാണ് സംഭവിച്ചത്. ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന സംവിധായകന്‍ ഒമര്‍ ലുലുവാണ് ഷോയില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തായത്. എന്നാല്‍ ഷോയില്‍ എങ്ങനെയാണോ നിന്നിരുന്നത്, അതേ ലാഘവത്തോടെയാണ് പുറത്തായിരിക്കുന്നുവെന്ന പ്രഖ്യാപനത്തെയും ഒമര്‍ ലുലു സ്വീകരിച്ചത്. ബിഗ് ബോസില്‍ തുടരുന്നതിനേക്കാള്‍ പുറത്തായതാണ് തന്നെ സന്തോഷിപ്പിച്ചത് എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണവും. നേരത്തേ വച്ചിരുന്ന ബെറ്റ് അനുസരിച്ച് സുഹൃത്തുക്കളായ ജുനൈസിനെയും ശോഭയെയും പൂളില്‍ തള്ളിയിട്ട് എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് ഒമര്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്ത് പറ്റി എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തോട് ഒമര്‍ പ്രതികരിച്ചത് ഇങ്ങനെ- ബിഗ് ബോസിലേക്ക് വന്നപ്പോള്‍ സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ വില മനസിലായി, സത്യം പറഞ്ഞാല്‍. ക്ലോസ്ഡ് ആയി നിന്നപ്പോള്‍ ശരിക്കും ഡിപ്രഷന്‍ പോലെ ഒരു ഫീല്‍ വന്നുപോയി. ഒന്ന് രണ്ട് പേരോട് ഞാന്‍ പറയുകയും ചെയ്തിരുന്നു. എനിക്ക് ഫാമിലിയെ ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുവെന്നും ഓടിപ്പോകാന്‍ തോന്നുന്നുവെന്നും. രണ്ടാഴ്ച കൊണ്ട് ഞാന്‍ കുറേ പഠിച്ചു. എന്നെ എനിക്ക് കുറച്ചുകൂടി ഇഷ്ടമായി, ഒമര്‍ പറഞ്ഞു.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഒമറിന്‍റെ മറുപടി ഇങ്ങനെ- ഇത് ഒരിക്കലും ഒരു ഈസി ഗെയിം അല്ല. കൃത്യമായ തയ്യാറെടുപ്പുകളോടെ തന്നെ വേണം മുന്നോട്ട് പോകാന്‍. അവിടെ നിന്നപ്പോള്‍ എനിക്ക് ഒരുപാട് സംഭവങ്ങള്‍ മിസ് ചെയ്യുന്നത് പോലെ തോന്നി. എന്നെ പുറത്താക്കിയ തീരുമാനത്തിന് പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുന്നു. പുറത്തിറങ്ങുന്നതിന് മുന്‍പ് വിഷ്ണുവിന് രഹസ്യങ്ങള്‍ പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരാളെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്നും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതാണെന്നും മറുപടി. വിഷ്ണുവിനോട് പറഞ്ഞ കാര്യം സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം- എനിക്കറിയില്ല. തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു. അങ്ങനെ സംഭവിക്കണം എന്നൊരു ആഗ്രഹമുണ്ട്. അയാളെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട്, ഒമര്‍ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ