
ബിഗ് ബോസ് മലയാളം സീസൺ 7 അറുപത്തിയൊന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഒനീൽ സാബു എവിക്ട് ആയിരിക്കുന്നു. അപ്രതീക്ഷിതമായ ഈ എവിക്ഷനിൽ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഡബിൾ എവിക്ഷൻ ആയിരുന്നു ഈ ആഴ്ചയും. എവിക്ട് ആയതിന് ശേഷമുള്ള ഒനീലിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
"ബിഗ് ബോസ്സിലെ ഈ സീസണിലെ ഇരുപത് പേരിൽ ഒരാളാവാൻ പറ്റി. അറുപത് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ കഴിഞ്ഞു. ഒനീൽ എന്ന പേര് പ്രേക്ഷകർക്ക് സുപരിചിതമായി. ഒനീൽ എന്ന വ്യക്തിയുടെ 5% കല മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. എന്റെ പ്രൊഫഷനിൽ വക്കീൽ ആയിട്ട് പത്ത് വർഷം ഞാൻ നിന്നു. ആ സമയത്ത് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിന് ശേഷമാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഇതിലും നന്നായിട്ട് ചെയ്യാൻ കഴിയണമെന്ന ആഗ്രഹമേ ഒള്ളൂ. അത് ഇവിടെയും ചെയ്യാൻ പറ്റി എന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ. വർഷങ്ങളായി കാണുന്ന ലാലേട്ടനെ എല്ലാ ആഴ്ചയിലും കാണാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദേഷ്യം ഒരുപാട് നിയന്ത്രിക്കാൻ കഴിഞ്ഞു. പ്രേക്ഷകർക്ക് നന്ദി." ഒനീൽ പ്രതികരിച്ചു.
ലാലേട്ടൻ റെന ഫാത്തിമയുടെ വിഷയത്തിൽ വിമർശിക്കാൻ ആയിട്ട് ആണെങ്കിലും തന്നെ എഫ്സി ബോയ് എന്ന് വിളിച്ചത് വലിയൊരു മൊമന്റ് ആയിരുന്നുവെന്നും റാപിഡ് ഫയറിൽ ഒനീൽ പറയുന്നു. അനുമോളെ വെല്ലാൻ കഴിയുന്ന ഷെഫ് ബിഗ് ബോസ് ഹൗസിൽ ഇല്ലെന്നാണ് ഒനീൽ പറയുന്നത്. അനുമോൾക്ക് ഒരു പ്രത്യേക തരം കൈപ്പുണ്യം ഉണ്ടെന്നും ഒനീൽ പറയുന്നു. ക്യാപ്റ്റൻസി ടാസ്കിൽ ഏറ്റവും വലിയ തലവേദന സുഹൃത്തായ അഭിലാഷ് ആന്നെന്നാണ് ഒനീൽ പറയുന്നത്.
വളരെ അപ്രതീക്ഷിത എവിക്ഷൻ ആയത് കൊണ്ട് തന്നെ ഹൗസിൽ എല്ലാവരും ഈ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല പ്രേക്ഷകരും സമാന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഒനീൽ ഒരു ശക്തനായ മത്സരാർത്ഥി ആയിരുന്നുവെന്നും, അതിലും മോശം മത്സരാർത്ഥികൾ വീട്ടിൽ ഉള്ളപ്പോൾ ഇതൊരു മികച്ച തീരുമാനമായി തോന്നുന്നില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും എവിടെയാണ് ഒനീലിന് പിഴച്ചതെന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.