
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ് ബോസ് സീസൺ വണ്ണിലൂടെ എത്തി പരിചയപ്പെട്ട്, പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ദമ്പതികൾക്ക് ആരാധകരും ഏറെയാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ ആറിന് ആശംസകളുമായി പേളിഷ് രംഗത്ത് എത്തിയിരിക്കുകയാണ്.
സീസൺ ആറിന്റെ അൻപതാമത്തെ എപ്പിസോഡിന് ആശംസയുമായാണ് പേളിയും ശ്രിനിഷും എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. "വളരെ പ്രയാസമേറിയ ഷോയാണ് ബിഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബിഗ് ബോസ്. ഷോയിലേക്ക് പോകാൻ കാണിച്ച ധൈര്യത്തിനും പിടിച്ചു നിൽക്കുന്ന ധൈര്യത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ലിത്. ബിഗ് ബോസ് ഫസ്റ്റ് സീസണിലൂടെ ലൈഫ് കിട്ടിയ രണ്ട് പേരാണ് ഞങ്ങൾ. ജീവിതം മാറ്റി മറിച്ച രണ്ട് പേരാണ്. ഫസ്റ്റ് എപ്പിസോഡിൽ പേര് ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നു. എത്ര ഗെയിം എന്ന് പറഞ്ഞാലും നിങ്ങൾ നിങ്ങളായിട്ട് ഇരിക്കുക. അതിനെക്കാൾ ഉപരി നിങ്ങൾ ബെസ്റ്റ് ഷോയിൽ കൊടുക്കണം", എന്നാണ് പേളി പറഞ്ഞത്.
സോണിയ അഗർവാളിന്റെ ഹൊറർ സസ്പെന്‍സ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ എത്തി
എല്ലാവരും അടിപൊളിയായിട്ട് കളിക്കുക. കപ്പ് ആരെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും. ബിഗ് ബോസ് സീസൺ ആറിന്റെ അൻപതാം എപ്പിസോഡിന്റെ ഞങ്ങളുടെ എല്ലാവിധ ആശംസകളും എന്നാണ് ശ്രിനിഷ് അരവിന്ദ് പറയുന്നത്. പിന്നാലെ നിരവധി പേരാണ് പേളിഷ് ജോഡിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്. പേളിഷ് ജോഡിക്ക് പിന്നാലെ നിരവധി ലവ് ട്രാക്കുകള്‍ ബിഗ് ബോസ് സീസണുകളില്‍ വന്നുവെങ്കിലും അവയെല്ലാം സ്ട്രാറ്റജികള്‍ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ