
ബിഗ് ബോസ് മലയാളം സീസണ് 6 ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ജാന്മോണി ദാസ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പുറത്തായതോടെ 17 മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ അവശേഷിക്കുന്നത്. മത്സരാവേശം അതിന്റ മൂര്‍ധന്യത്തില്‍ നില്ക്കുമ്പോള് ഷോയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ പകരുന്ന ഒരു സൂചന എത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥി പൂജ ചികിത്സാര്‍ഥം ഹൗസിന് പുറത്തേക്ക് പോകുന്നു എന്നതാണ് അത്.
ഏഷ്യാനെറ്റ് ഇത് സംബന്ധിച്ച പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോയില്‍ കനത്ത നടുവേദനയെത്തുടര്‍ന്ന് കരയുന്ന പൂജയെ കാണാം. ഋഷി ഇക്കാര്യം ക്യാമറയിലൂടെ ബിഗ് ബോസിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. അടിയന്തര സഹായം ആവശ്യമാണെന്നും പറയുന്നു. തുടര്‍ന്ന് ബിഗ് ബോസ് മെഡിക്കല്‍ ടീം പവര്‍ റൂമിലേക്ക് എത്തി ഒരു സ്ട്രെച്ചറില്‍ പൂജയെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോകുന്നതും പ്രൊമോയില്‍ കാണാം.
ആറ് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയതില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളായിരുന്നു പൂജ. യുട്യൂബ് അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പരിചിത മുഖമായ പൂജ ഇതുവരെയുള്ള ഷോ കണ്ട് കൃത്യമായ വിലയിരുത്തലുകളോടെയാണ് എത്തിയിരുന്നത്. സിബിനൊപ്പം പവര്‍ ടീമിന്റെ തീരുമാനങ്ങളില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നു പൂജ. ജാസ്മിനെതിരായ മോശം ആംഗ്യത്തെ തുടര്‍ന്ന് സിബിനെ പവര്‍ ടീമില്‍ നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സ്വന്തം ടീം അംഗങ്ങളുടെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്ന പൂജ സഹമത്സരാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ സ്വീകാര്യത നേടിയിരുന്നു. അതേസമയം പൂജ കൂടി പോകുന്നതോടെ മൂന്ന് പേരുടെ ഒഴിവാണ് പവര്‍ ടീമില്‍ വരിക. സിബിനെ കൂടാതെ അവസാനം എവിക്റ്റ് ആയ ജാന്‍മോണിയും പവര്‍ ടീമിലെ അംഗമായിരുന്നു.
ALSO READ : വന്‍ താരനിര; എം എ നിഷാദിൻ്റെ 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' ആരംഭിച്ചു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ