Asianet News MalayalamAsianet News Malayalam

വന്‍ താരനിര; എം എ നിഷാദിൻ്റെ 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' ആരംഭിച്ചു

സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു

oru anweshanathinte thudakkam movie directed by ma nishad starts rolling
Author
First Published Apr 22, 2024, 3:46 PM IST

നടനും സംവിധായകനുമായ എം എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും എം എ നിഷാദ് എടുത്തതാണ്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോട്ടയം പിഡബ്ലുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. നേരത്തെ സെഞ്ചുറി കൊച്ചുമോൻ, എം എ നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. റിട്ട. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി. ചലച്ചിത്ര, സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, ദുർഗ കൃഷ്ണ, സിനി ഏബ്രഹാം, അനു നായർ തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റണി, കോട്ടയം നസീർ, സാസ്വിക, അനുമോൾ, ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ, ബിജു സോപാനം, സ്മിനു സിജോ, പൊന്നമ്മ ബാബു, സന്ധ്യ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടുകാട് സാബു, സുന്ദരപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ആർ ജെ മുരുകൻ എന്നിവർക്കൊപ്പം എം എ നിഷാദും പ്രധാന വേഷത്തിലെത്തുന്നു.

oru anweshanathinte thudakkam movie directed by ma nishad starts rolling

 

ഗാനങ്ങൾ പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, സംഗീതം എം ജയചന്ദ്രൻ, ഛായാഗ്രഹണം വിവേക് മേനോൻ, എഡിറ്റിംഗ് ജോൺ കുട്ടി, പ്രൊഡക്ഷൻ ഡിസൈനർ ഗിരീഷ് മേനോൻ, കലാസംവിധാനം ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടേഴ്സ് രമേഷ് അമ്മനാഥ്, ഷമീർ സലാം, പ്രൊഡക്ഷൻ മാനേജേഴ്സ് സുജിത് വി സുഗതൻ, ശ്രീശൻ ഏരിമല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. 
കോട്ടയം, വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബൈ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഫിറോഷ്. കെ ജയേഷ്.

ALSO READ : മികച്ച അഭിപ്രായം, പക്ഷേ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് 'മൈദാന്‍', 11 ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios