പവര്‍ ടീമിന്‍റെ 'പവര്‍'! ഡെന്‍ റൂം ലോക്ക് ചെയ്‍ത് സിബിനും സംഘവും

By Web TeamFirst Published Apr 16, 2024, 10:24 PM IST
Highlights

ആദ്യമായാണ് ഒരു പവര്‍ ടീം അധികാരം ഇത്തരത്തില്‍ ഉപയോഗിക്കുന്നത്

ബിഗ് ബോസ് മലയാളത്തില്‍ ഈ സീസണില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് പവര്‍ ടീം. ഹൗസിലെ സര്‍വ്വാധികാരികള്‍ എന്നാണ് ബിഗ് ബോസ് പവര്‍ ടീമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്യാപ്റ്റനേക്കാള്‍ അധികാരം കൈയാളുന്നവരാണ് അവര്‍. എന്നാല്‍ മുന്‍ മാതൃകകള്‍ ഇല്ലാത്തതിനാല്‍ത്തന്നെ തങ്ങളുടെ അധികാരത്തിന്‍റെ അളവ് എത്രത്തോളമാണെന്നും അത് എങ്ങനെയൊക്കെ ഉപയോ​ഗിക്കണമെന്നും മത്സരാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ പുതിയ പവര്‍ ടീം ഇതാദ്യമായി വേറിട്ട രീതിയില്‍ തങ്ങളുടെ അധികാരം ഉപയോ​ഗിച്ചു.

അടുത്ത പവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാനായുള്ള വിവിധ ടാസ്കുകളിലെ ആദ്യത്തെ ടാസ്ക് ബി​ഗ് ബോസ് പ്രഖ്യാപിച്ചതിന് ശേഷം പവര്‍ ടീം ഡെന്‍ റൂം പൂട്ടുകയായിരുന്നു. ഓട്ടോമാറ്റിക് ലോക്ക് സംവിധാനമുള്ള റൂം പവര്‍ ടീമിന്‍റെ ആവശ്യപ്രകാരം ബി​ഗ് ബോസ് ആണ് പൂട്ടിയത്. തങ്ങളുടെ അധികാരം ആ രീതിയില്‍ വര്‍ക്ക് ആവുമോയെന്നുള്ള പവര്‍ ടീമിന്‍റെ തന്നെ പരീക്ഷണമായിരുന്നു ഇത്. ഈ സമയത്ത് ഡെന്‍ റൂമില്‍ മറ്റൊരു ടീമിലെ അം​ഗമായ ജാസ്മിനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു ആക്റ്റിവിറ്റി വരുന്നതിന് മുന്‍പ് സ്വന്തം ടീമിനൊപ്പമല്ലേ ജാസ്മിന്‍ ഇരിക്കേണ്ടതെന്ന് പലരും ചോദിച്ചു. എന്നാല്‍ സ്വന്തം ടീമിലെ തന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവിടേക്ക് വന്നതെന്ന് ജാസ്മിന്‍ മറുപടി പറഞ്ഞു. അതിനിടെ പവര്‍ ടീമം​ഗമായ സിബിനെയും ക്യാപ്റ്റന്‍ ജിന്‍റോയെയും അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി പവര്‍ ടീം രം​ഗത്തെത്തി. 

റൂം തുറക്കാമെന്നാണ് വിചാരിച്ചിരുന്നതെന്നും ഇനി തുറക്കണമെങ്കില്‍ ​ഗബ്രി മാപ്പ് പറയണമെന്നും സിബിന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അതിന് തയ്യാറല്ലെന്ന് ​ഗബ്രിയും പറഞ്ഞു. തനിക്ക് വാഷ് റൂമില്‍ പോകണമെന്ന് ​ഗബ്രി ആദ്യമേ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വാതില്‍ തുറക്കാനുള്ള ​ഗബ്രിയുടെ അടവായാണ് പവര്‍ ടീം വിലയിരുത്തിയത്. പിന്നീട് ജാസ്മിന്‍ തനിക്ക് വാഷ് റൂമില്‍ പോകണമെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ പവര്‍ ടീം ഡെന്‍ റൂമിന്‍റെ വാതില്‍ തുറക്കുകയായിരുന്നു. 

ALSO READ : വീണ്ടുമൊരു താരവിവാഹം കൂടി, 'കുടുംബവിളക്ക്' താരം ശ്രീലക്ഷ്‍മി വിവാഹിതയാവുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!