'118 കിലോയിൽ നിന്ന് 8 മാസം കൊണ്ട് 40 കിലോയിലേക്ക്, രണ്ട് മാസം ആശുപത്രിയിൽ'; അനുഭവം പറഞ്ഞ് 'സീക്രട്ട് ഏജന്‍റ്'

Published : Apr 16, 2024, 07:04 PM IST
'118 കിലോയിൽ നിന്ന് 8 മാസം കൊണ്ട് 40 കിലോയിലേക്ക്, രണ്ട് മാസം ആശുപത്രിയിൽ'; അനുഭവം പറഞ്ഞ് 'സീക്രട്ട് ഏജന്‍റ്'

Synopsis

"ബിഡിഎസിന് പഠിക്കുന്ന സമയത്താണ് എനിക്ക് തടി കുറയ്ക്കണമെന്ന് തോന്നിയത്"

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്നവരില്‍ ശ്രദ്ധേയ മത്സരാര്‍ഥിയാണ് സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ സുപരിചിതനായ യുട്യൂബര്‍ സായ് കൃഷ്ണന്‍. ബിഗ് ബോസില്‍ സ്വന്തം ജീവിതകഥ പറയാനുള്ള ടാസ്കില്‍ പലര്‍ക്കും അറിയാത്ത ഒരു ട്രാന്‍സ്ഫര്‍മേഷന്‍റെ കാര്യം സായ് വിവരിച്ചു. നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്ന തടി കുറയ്ക്കാന്‍ നടത്തിയ പരിശ്രമത്തെക്കുറിച്ച് ആയിരുന്നു അത്. 118 കിലോയിലേക്ക് ഒരു ഘട്ടത്തില്‍ ഉയര്‍ന്ന ശരീരഭാരം താന്‍ 40 കിലോയിലേക്ക് എത്തിച്ചിരുന്നുവെന്ന് സായ് പറയുന്നു.

സായ് കൃഷ്ണന്‍റെ വാക്കുകള്‍

സായ് കൃഷ്ണന്‍ എന്നാണ് എന്‍റെ പേര്. മലപ്പുറത്താണ് വീട്. ഏഴാം ക്ലാസ് വരെ ഒരുപാട് അംഗങ്ങളുള്ള കുടുംബത്തിന്‍റെ വാത്സല്യം ഏറ്റാണ് വളര്‍ന്നത്. എല്ലാവരും ഭക്ഷണം വാരിത്തരും. വയര്‍ കുത്തിനിറച്ച് ഫീഡ് ചെയ്തിരുന്നതുകൊണ്ട് ഏഴാം ക്ലാസ് എത്തിയപ്പോള്‍ ശരീരഭാരം 100 കിലോ കടന്നു. എവിടെ ചെന്നാലും പരിഹാസമായിരുന്നു. അന്നൊന്നും ബോഡി ഷെയ്മിംഗ് എന്താണെന്ന് അറിയില്ലല്ലോ. പ്രണയം തുടങ്ങിയപ്പോഴും തടി പ്രശ്നമായിരുന്നു. 118 കിലോ ഉണ്ടായിരുന്നു ആ സമയത്ത്. ബിഡിഎസിന് പഠിക്കുന്ന സമയത്താണ് എനിക്ക് തടി കുറയ്ക്കണമെന്ന് തോന്നിയത്. ഒരു എട്ട് മാസം ഫ്രൂട്ടിയും കുടിച്ച്, അച്ചാറ് തിന്ന് അങ്ങനെയൊക്കെ തടി കുറച്ചു. ഭക്ഷണം ചില സമയത്ത് കഴിക്കാന്‍ തോന്നും. ആര്‍ത്തി തോന്നും. അപ്പോള്‍ വയര്‍ നിറച്ച് കഴിക്കും. കഴിച്ചുകഴിഞ്ഞ് നേരെ പോയി ഛര്‍ദ്ദിക്കും. അതും പോരാഞ്ഞിട്ട് രാത്രി കിടന്ന് ഓടും. ആകെ മൊത്തം സൈക്കോ ആയ അവസ്ഥ. തടി കുറഞ്ഞു. പക്ഷേ രണ്ട് മാസം ആശുപത്രിയിലായി. ഹൈപ്പോഗ്ലൈസീമിയ കിട്ടി. ബോണ്‍ മാരോ ഡെന്‍സിറ്റി കുറഞ്ഞു. 118 കിലോയില്‍ നിന്ന് 40 കിലോയിലേക്കാണ് എത്തിയത്. കുടിച്ച മുലപ്പാല്‍ വരെ പോയിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇപ്പോഴും എന്‍റെ സ്കിന്‍ ഫിക്സ് ആയിട്ടില്ല. കുറേ പ്രശ്നങ്ങള്‍ ഉണ്ട്. ആശുപത്രിയില്‍ രണ്ട് മാസം കിടന്നപ്പോള്‍ സെറ്റ് ആയി. 

ALSO READ : 'എനിക്ക് ആ വീട്ടില്‍ ആരെയും കാണേണ്ട'; കണ്‍ഫെഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !