ആദ്യം ഞെട്ടല്‍, പിന്നെ എന്താണ് സംഭവിച്ചതെന്ന അന്വേഷണം; റോബിന്‍റെ പുറത്താവലില്‍ രജിത്ത് കുമാറിന്‍റെ പ്രതികരണം

Published : May 18, 2023, 06:12 PM IST
ആദ്യം ഞെട്ടല്‍, പിന്നെ എന്താണ് സംഭവിച്ചതെന്ന അന്വേഷണം; റോബിന്‍റെ പുറത്താവലില്‍ രജിത്ത് കുമാറിന്‍റെ പ്രതികരണം

Synopsis

റോബിനെ പുറത്താക്കിയതായ ബിഗ് ബോസിന്‍റെ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് രജിത്ത് കുമാര്‍ ഉള്‍ക്കൊണ്ടത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും നാടകീയമായ ഒരാഴ്ചയാണ് കടന്നുപോകുന്നത്. 50 എപ്പിസോഡുകള്‍ പിന്നിട്ടതിനു ശേഷമുള്ള വാരത്തിന്‍റെ തുടക്കം മുതലേ പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി നിരവധി സര്‍പ്രൈസുകളാണ് ബിഗ് ബോസ് ഒരുക്കിയിരുന്നത്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഷോ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട് മത്സരാര്‍ഥികളുമായി സംവദിക്കാന്‍ ബിഗ് ബോസ് ഒരു അവസരം ഒരുക്കിയത്. അന്നേ ദിവസം തന്നെയാണ് മലയാളം ബിഗ് ബോസിലെ മറ്റൊരു പുതുമയ്ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. മുന്‍ സീസണുകളിലെ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളുടെ ഹൗസിലേക്കുള്ള കടന്നുവരവായിരുന്നു അത്.

റോബിന്‍ രാധാകൃഷ്ണനെയും രജിത്ത് കുമാറിനെയുമാണ് വീക്കിലി ടാസ്ക് ആയിരുന്ന ഹോട്ടല്‍ ടാസ്കിലെ അതിഥികളായി ബിഗ് ബോസ് നിലവിലെ മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. അപരന്‍റെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലാതെയാണ് ഇരുവരും ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് മറ്റേയാളെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം എന്ത് എന്നതിനെക്കുറിച്ചും ഇരുവരും അജ്ഞരായിരുന്നു. രജിത്ത് കുമാര്‍ എല്ലാ മത്സരാര്‍ഥികളെയും ചെറിയ തോതില്‍ റാഗ് ചെയ്താണ് ആരംഭിച്ചത്. എന്നാല്‍ ശാന്തസ്വഭാവിയായ റോബിനെയാണ് മത്സരാര്‍ഥികള്‍ കണ്ടത്. എന്നാല്‍ ഇന്ന് അതെല്ലാം മാറിമറിഞ്ഞു. അച്ചടക്കലംഘനത്തെ തുടര്‍ന്ന് ബിഗ് ബോസ് റോബിനെ പുറത്താക്കി.

ALSO READ : റോബിന്‍റെ പുറത്താവല്‍ ഇങ്ങനെ.. ബിഗ് ബോസ് ആ തീരുമാനം എടുത്തതിന് പിന്നില്‍

റോബിനെ പുറത്താക്കിയതായ ബിഗ് ബോസിന്‍റെ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് രജിത്ത് കുമാര്‍ ഉള്‍ക്കൊണ്ടത്. പിന്നാലെ മുഖത്ത് കൈ കൊടുത്തിരിക്കുന്ന രജിത്തിനെയും പ്രേക്ഷകര്‍ കണ്ടു. റോബിന്‍റെ പുറത്താകലിലേക്ക് വഴിതെളിച്ച സംഭവം നടക്കുമ്പോള്‍ രജിത്ത് ഹൗസിന് പുറത്ത് മുറ്റത്ത് ഇരിക്കുകയായിരുന്നു. അതിനാല്‍ത്തന്നെ പുറത്താകലിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയെന്ന് മത്സരാര്‍ഥികളോട് ചോദിച്ചറിയാനാണ് തുടര്‍ന്നുള്ള സമയം അദ്ദേഹം വിനിയോഗിച്ചത്. ഷിജു, വിഷ്ണു, അഖില്‍ തുടങ്ങിയവരൊക്കെ എന്താണ് സംഭവിച്ചതെന്ന തങ്ങളുടെ അനുമാനം അവതരിപ്പിച്ചു. താന്‍ പുറത്ത് പോകുമ്പോള്‍ അഭിമുഖങ്ങളിലും മറ്റു ഇതേക്കുറിച്ച് ചോദ്യം ഉണ്ടാവുമെന്നും അന്ന് പറയാന്‍ വേണ്ടി വിഷയത്തില്‍ ഒരു തെളിച്ചം ഉണ്ടാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും രജിത്ത് കുമാര്‍ പറയുന്നുണ്ടായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്