'എന്‍റെ കൂടെ റോബിനും കൂടി ഉണ്ടായിരുന്നെങ്കില്‍'; മത്സരാര്‍ഥികളോട് യാത്ര ചോദിച്ച് രജിത്ത് കുമാര്‍

Published : May 19, 2023, 09:12 PM IST
'എന്‍റെ കൂടെ റോബിനും കൂടി ഉണ്ടായിരുന്നെങ്കില്‍'; മത്സരാര്‍ഥികളോട് യാത്ര ചോദിച്ച് രജിത്ത് കുമാര്‍

Synopsis

ബിഗ് ബോസിന്‍റെ ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ഇരുവരെയും ബിഗ് ബോസ് അവതരിപ്പിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും സംഭവബഹുലമായ വാരമാണ് ഇത്. മുന്‍ സീസണുകളിലെ മത്സരാര്‍ഥികളായ റോബിന്‍ രാധാകൃഷ്ണനും രജിത്ത് കുമാറും അതിഥികളായി എത്തിയതായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. ബിഗ് ബോസിന്‍റെ ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ഇരുവരെയും ബിഗ് ബോസ് അവതരിപ്പിച്ചത്. മികച്ച പ്രകടനവുമായി രജിത്ത് കുമാര്‍ മത്സരാര്‍ഥികളെ കൈയിലെടുത്തെങ്കില്‍ അച്ചടക്കലംഘനത്തെ തുടര്‍ന്ന് സമയം അവസാനിക്കും മുന്‍പ് റോബിനെ ബിഗ് ബോസ് പുറത്താക്കുന്നതും പ്രേക്ഷകര്‍ കണ്ടു. ഇന്നലെ ആയിരുന്നു അത്. എന്നാല്‍ രജിത്തിന്‍റെ യാത്രപറയല്‍ പ്രേക്ഷകര്‍ക്ക് വൈകാരികമായ ഒരു അനുഭവം കൂടിയായി മാറി. 

എല്ലാവരെയും ഹാളിലേക്ക് വിളിച്ചുവരുത്തിയിട്ടാണ് ബിഗ് ബോസ് രജിത്തിന് പോവാനുള്ള സമയമായി എന്ന് അറിയിച്ചത്- "ഈ ബിഗ് ബോസ് വീട്ടില്‍ അതിഥിയായി വന്ന രജിത്ത് കുമാറിന് തിരികെ പോകാനുള്ള സമയം എത്തിയിരിക്കുകയാണ്. എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരിക", എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. ഒറ്റ വാചകത്തില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് രജിത്ത് കുമാര്‍ യാത്ര ചോദിക്കാനായി എഴുന്നേറ്റത്. 

 

"നിങ്ങള്‍ ഈ കാണിക്കുന്ന സ്നേഹം കണ്ടാല്‍ തിരിച്ച് പോകാന്‍ തോന്നൂല. ഞാന്‍ വളരെ ഹാപ്പിയാണ്. എന്‍റെ കൂടെ റോബിനും കൂടി ഉണ്ടായിരുന്നെങ്കില്‍ വളരെ നല്ലതായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഐ ലവ് യൂ", രജിത്ത് കുമാര്‍ പറഞ്ഞ് അവസാനിപ്പിച്ചു. രജിത്തിന് പോകാനുള്ള സമയമായെന്ന ബിഗ് ബോസിന്‍റെ പ്രഖ്യാപനത്തെ മിക്ക മത്സരാര്‍ഥികളും വിഷമത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും ദു:ഖിതനായി കാണപ്പെട്ടത് റിനോഷ് ആയിരുന്നു. എല്ലാവരുടെയും ഹഗ് വാങ്ങിയാണ് രജിത്ത് മുഖ്യ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയത്. 

ALSO READ : ടൊവിനോ ഇനി പാന്‍ ഇന്ത്യന്‍ നായകന്‍; 'അജയന്‍റെ രണ്ടാം മോഷണം' 3ഡി ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ