പേഴ്‍സണല്‍ കാര്യം പറയുമെന്ന് ഫിറോസ്, തുറന്നുപറയാൻ വെല്ലുവിളിച്ച് രമ്യ, ബിഗ് ബോസില്‍ കയ്യാങ്കളി

Web Desk   | Asianet News
Published : Apr 12, 2021, 11:47 PM IST
പേഴ്‍സണല്‍ കാര്യം പറയുമെന്ന് ഫിറോസ്, തുറന്നുപറയാൻ വെല്ലുവിളിച്ച് രമ്യ, ബിഗ് ബോസില്‍ കയ്യാങ്കളി

Synopsis

ബിഗ് ബോസില്‍ ഫിറോസിനെ വെല്ലുവിളിച്ച് രമ്യാ പണിക്കര്‍.

ബിഗ് ബോസില്‍ ഇന്ന് ടാസ്‍കിനിടയില്‍ വലിയ തര്‍ക്കങ്ങളാണ് ഉണ്ടായത്. ഫിറോസിനെ വാദങ്ങളെ തള്ളിക്കളഞ്ഞ് രമ്യാ പണിക്കര്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു. വലിയ വിവാദങ്ങളാണ് ഉണ്ടായതും. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് എതിരെ മറ്റുള്ള മത്സരാര്‍ഥികള്‍ തിരിഞ്ഞു. രമ്യാ പണിക്കരുടെ പേഴ്‍സണല്‍ കാര്യം താൻ പറയുമെന്ന് ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ പേഴ്‍സണല്‍ കാര്യം എന്തെന്ന് പറയാൻ രമ്യാ പണിക്കര്‍ വെല്ലുവിളിച്ചു.

എത്രാം സ്ഥാനത്താണ് ഓരോരുത്തരുമെന്നത് അവരോടുതന്നെ തീരുമാനിക്കാൻ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. ഒന്നു മുതല്‍ 13 വരെയുള്ള സ്ഥാനങ്ങള്‍ വാദിച്ച് സ്വയം തീരുമാനിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എല്ലാവരും അവരവര്‍ ഇഷ്‍ടപ്പെടുന്ന സ്ഥാനം തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്തിന് രമ്യാ പണിക്കരും സായ് വിഷ്‍ണുവും സജ്‍ന- ഫിറോസ് ദമ്പതിമാരുമായിരുന്നു വാദമുന്നയിച്ചത്. എന്നാല്‍ രമ്യാ പണിക്കരെ കുറിച്ച് ഫിറോസ് പറഞ്ഞ കാര്യങ്ങളും അപോള്‍ ചര്‍ച്ചയായി.
ഞാൻ ഒരു പെണ്ണാണ്, എന്റെ വീട്ടുകാര്‍ക്കും ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അറിയണം, എനിക്ക് അറിയാത്ത എന്താണ് കാര്യമെന്ന് എനിക്ക് അറിയണമെന്ന് രമ്യാ പണിക്കര്‍ പറഞ്ഞു.

പെണ്‍കുട്ടികളെ കുറിച്ച് ഒരുതവണയല്ല പലതവണയാണ് ഫിറോസ് ഇങ്ങനെ ബ്ലാക് മെയില്‍ ചെയ്യുന്നത് എന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു. സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ് ഫിറോസ്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ഇപോള്‍ പറയണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പേഴ്‍സണല്‍ കാര്യം പറഞ്ഞാല്‍ മാത്രമാണ് താൻ പറയുകയെന്നതാണ് താൻ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. കണ്‍ഫെഷണ്‍ റൂമില്‍ പോയി വേണമെങ്കില്‍ പറയാം, ബിഗ് ബോസ് സംപ്രേഷണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കട്ടെ എന്ന് വ്യക്തമാക്കിയും ഫിറോസ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. സൂര്യയുടെയും പേഴ്‍സണല്‍ കാര്യം പറയുമെന്ന് നേരത്തെ ഫിറോസ് പറഞ്ഞ കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മോഹൻലാല്‍ വരുന്ന എപ്പിസോഡില്‍ പറയാനിരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി സൂര്യയും ക്ഷോഭിച്ചു. തര്‍ക്കത്തിനിടയില്‍ സജ്‍നയും ഫിറോസിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ഇപോഴും എല്ലാവരെയും ഫിറോസ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എന്താണ് പറയാനുള്ള പേഴ്‍സണല്‍ കാര്യമെന്നത് വെളിപ്പെടുത്തണമെന്നും രമ്യാ പണിക്കര്‍ ബിഗ് ബോസിനോട് പരാതി പറഞ്ഞു.

വളരെ രൂക്ഷമായ തര്‍ക്കങ്ങള്‍ നടന്ന ഇന്ന് ബിഗ് ബോസ് ഇടപെട്ടതുകൊണ്ടു മാത്രമായിരുന്നു ടാസ്‍കില്‍ ഒരു തീരുമാനമായത്. സ്‍ത്രീകള്‍ക്ക് എതിരെ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുകയാണ്, എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ് ഫിറോസ് എന്നും മത്സരാര്‍ഥികള്‍ വാദിച്ചു. രമ്യാ പണിക്കര്‍ വെല്ലുവിളിച്ചിട്ടുപോലും എന്തുകൊണ്ടാണ് ഫിറോസ് കാര്യങ്ങള്‍ തുറന്നുപറയാതിരിക്കുന്നത് എന്ന് മത്സരാര്‍ഥികള്‍ ചോദിച്ചു. അതിനിടയില്‍ വിഷയം മാറ്റാൻ ഫിറോസും സജ്‍നയും ശ്രമിക്കുന്നതും കാണാമായിരുന്നു. ഫിറോസിന് വാദങ്ങള്‍ പൊളിയുന്നതും ബിഗ് ബോസില്‍ കണ്ടു. ഫിറോസിനെ എല്ലാവരും ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഇന്ന്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ