
ഇത്തവണ ബിഗ്‍ബോസില്‍ നൃത്തച്ചുവടുകളുടെ താളഭംഗിയുമുണ്ടാകും. റിയാലിറ്റി ഷോയിലൂടെ തന്നെ നൃത്തവിസ്‍മയങ്ങള്‍ തീര്‍ത്ത റംസാൻ മുഹമ്മദും ബിഗ് ബോസിലേയ്ക്ക് എത്തിയിരിക്കുകയാണ്. യുവത്വത്തിന്റെ ഊര്‍ജ്വസ്വലതയായിരുന്നു റംസാന്റെ ചുവടുകളുടെ പ്രത്യേകത. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിലെ മത്സരവിജയിയായിരുന്നു റംസാൻ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെയും വിജയിയാകുമോ റംസാൻ മുഹമ്മദ്? ഇനിയുള്ള ദിവസങ്ങള്‍ ആ ഉത്തരത്തിലേയ്ക്കുള്ള യാത്രയാകും.
ഇരുപത്തിയൊന്നുകാരനായ റംസാൻ പ്രശസ്‍തിയിലേയ്ക്ക് ചുവടുവച്ചത് വളരെ പെട്ടെന്നാണ്. സിനിമാത്താരത്തോളം ആരാധകരുടെ പിന്തുണയിലാണ് റംസാൻ ബിഗ് ബോസില്‍ എത്തിയിരിക്കുന്നത്. ആ ആരാധക പിന്തുണ ബിഗ് ബോസിലും നിലനിര്‍ത്താനാകുമോയെന്നതാണ് ചോദ്യം. ടെലിവിഷനു പുറമേയുള്ള സ്റ്റേജ് നൃത്ത പ്രോഗ്രാമുകളിലും റംസാന്റെ മനോഹരമായ ചുവടുകള്‍ കയ്യടി നേടിയിരുന്നു.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഈ യുവനർത്തകൻ വെള്ളിത്തിരയിലേയ്ക്കും എത്തി. ഇത്തവണത്തെ ബിഗ് ബോസ് റിയാലിറ്റിയില്‍ മാറ്റുരക്കാൻ എത്തുന്ന റംസാൻ എറണാകുളം സ്വദേശിയാണ്. നൃത്ത വേദിയിലെ റംസാന്‍റെ ചുവടുകള്‍ ബിഗ് ബോസ് വേദിയില്‍ വിജയിക്കുമോ ? ബിഗ് ബോസിന്റെ ആങ്കറായ മോഹൻലാല്‍ പറയുന്നതുപോലെ ഷോ കാണുന്ന നിങ്ങളാണ് വിധികര്‍ത്താക്കള്‍. വിധികർത്താക്കളായി നമുക്ക് കാത്തിരിക്കാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ