'സജിന അറിയാത്ത പ്രണയം'; വാക്കുകൾ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഫിറോസ്

Published : Mar 02, 2021, 02:31 PM IST
'സജിന അറിയാത്ത പ്രണയം'; വാക്കുകൾ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഫിറോസ്

Synopsis

മത്സരാർത്ഥികളുടെ വ്യത്യസ്തത കൊണ്ടുതന്നെ ഇത്തവണ ബിഗ് ബോസ് വീട് ഏറെ രസകരമായ മുഹൂത്തങ്ങളാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിൽ വളരെ രസകരവും മധുരമുള്ള വേദനകളുടെ പ്രണയകഥകഥകളുമാണ് ബിഗ് ബോസിനെ സമ്പന്നമാക്കിയത്.  

മത്സരാർത്ഥികളുടെ വ്യത്യസ്തത കൊണ്ടുതന്നെ ഇത്തവണ ബിഗ് ബോസ് വീട് ഏറെ രസകരമായ മുഹൂത്തങ്ങളാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിൽ വളരെ രസകരവും മധുരമുള്ള വേദനകളുടെ പ്രണയകഥകഥകളുമാണ് ബിഗ് ബോസിനെ സമ്പന്നമാക്കിയത്.

ഓരോരുത്തരായി ഡെയിലി ടാസ്കിൽ തന്റെ ആദ്യ പ്രണയം പറഞ്ഞുതുടങ്ങി. അതിൽ ഫിറോസായിരുന്നു ആദ്യം സംസാരിച്ചത്. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. പിന്നീട് പതിനെട്ട് വയസൊക്കെ ആയപ്പോഴേക്കും ഒരു ശക്തമായ പ്രണയമുണ്ടായിരുന്നു. സജ്ന സോറ, എന്ന് പറഞ്ഞായിരുന്നു ഫിറോസ് സംസാരിച്ചത്. എനിക്കറിയാത്ത പ്രണയമോ എന്ന് ചോദിച്ച് അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു സജ്ന.

കലയായിരുന്നു എൻറെ എല്ലാം. കലയോടുള്ള പ്രണയം മൂലം ഞാൻ അവസരങ്ങൾ തേടി നടക്കുന്നതിനിടയിൽ ഒരു സിനിമയിൽ എനിക്ക് നായകനായി അവസരം ലഭിച്ചു. ഒരുപാട് അലഞ്ഞുതിരിഞ്ഞ് കിട്ടിയ അവസരമായിരുന്നു.  അങ്ങനെ സിനിമ അഭിനയിച്ചു. അപ്പോഴും ആ പ്രണയം വളരെ നന്നായി പോകുന്നുണ്ടായിരുന്നു. വീട്ടുകാർക്കും സമ്മതമായിരുന്നു.

സിനിമ ഇറങ്ങി അതിന്റെ പോസ്റ്ററുകളെല്ലാം നാട്ടിലും മറ്റുമൊക്കെ പതിച്ചു. പക്ഷെ അതിൽ ഒരു ലേബലുണ്ടായിരുന്നു. എ  സർട്ടിഫൈഡ് മാർക്ക്.  ആ പ്രണയം അതോടെ തീർന്നു. അതുകഴിഞ്ഞ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് നഷ്ടങ്ങളൊക്കെയുണ്ടായി.  ഞാൻ അത്രമേൽ ജീവനായി കണ്ട എൻറെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി. നാട്ടുകാർ എന്നെ കല്ലെറിഞ്ഞു, അതൊന്നും എനിക്ക് കുഴപ്പമില്ലായിരുന്നു...' എന്നുപറഞ്ഞ് ഫിറോസ് പൊട്ടിക്കരഞ്ഞു. സജ്ന എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ച് ഫിറോസിനെ സമാധാനിപ്പിച്ചു. ഒടുവിൽ ബാക്കി പറയാതെ ഫിറോസ് സോറി പറഞ്ഞ് തിരിച്ചുപോയി ഇരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ