
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫൈനലിലേക്ക് അടുക്കുന്തോറും ബിബി ഹൗസിലെ സാഹചര്യങ്ങളും വഷളാകുകയാണ്. ശരിക്കുമൊരു പോർക്കളമാകുകയാണോ ബിഗ് ബോസ് എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസത്തെ എപ്പോസോഡിൽ നിന്നും തോന്നുന്നത്. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവർ തമ്മിൽ ഗാർഡൻ ഏരിയയിൽ വച്ചുണ്ടായ തർക്കമാണ് ഇതിന് കാരണം.
ഡെയ്ലി ടാസ്കിനിടെ ഉണ്ടായ തർക്കം വലിയ വാക്പോരിൽ കലാശിക്കുക ആയിരുന്നു. ടാസ്കിനിടിൽ പഴയ കാര്യങ്ങൾ എടുത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുക ആയിരുന്നു. പഴയ കാര്യം പറഞ്ഞ് ജുനൈസിനെ അഖില്‍ സാഡിസ്റ്റ് എന്ന് വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കിക്കുന്നതിനിടെ ശോഭ ഇടയിൽ കയറി. നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്നതായിരുന്നു അഖിലിന്‍റെ പ്രതികരണം. ഇത് ശോഭയെ ചൊടിപ്പിച്ചു. പിന്നാലെ രൂക്ഷമായ തര്‍ക്കമാണ് ഹൗസിൽ നടന്നത്. പിന്നാലെ സെറീനയും റെനീഷയും ഇടപെട്ട് വിഷയം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ജുനൈസും ശോഭയും അഖിലിനെതിരെ നിലകൊള്ളുക ആയിരുന്നു.
സാഡിസ്റ്റ് എന്ന് വിളിച്ചത് അഖിൽ തിരിച്ചെടുത്തെന്ന് ഇവർ പറഞ്ഞപ്പോഴും, അഖിൽ ആണ് സാഡിസ്റ്റ് എന്ന് ശോഭ പറഞ്ഞു കൊണ്ടേയിരുന്നു. പിന്നാലെയുള്ള സംസാരത്തിൽ ശോഭയ്ക്കെതിരെ ഇരട്ടത്താപ്പ് ആരോപണവുമായി സെറീനയും എത്തി. ഇതിനിടെ ആണ് റെനീഷ ജുനൈസിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുന്നത്.
'690കെ സബ്സ്ക്രൈബേഴ്സ്, 757കെ ഫോളോവേഴ്സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ'
"നിങ്ങളെല്ലാം പെർഫെക്ട് ആണോ. നീ ആരെയും കളിയാക്കുന്നില്ലേ. ടാസ്ക് നടന്നപ്പോൾ നീ എത്രതവണ മുണ്ട് പൊക്കിയ കാര്യം പറഞ്ഞു. അത് കളിയാക്കലല്ലേ. അത് ആരെയും വേദനിപ്പിക്കില്ലേ. നിന്നെ പറഞ്ഞാൽ മാത്രം നിനക്ക് വേദനിക്കും. പുള്ളിയെ പറഞ്ഞാൽ പുള്ളിക്ക് വിഷമം ആവില്ലേ. പുള്ളിക്ക് ഫീലിംഗ്സ് ഒന്നുമില്ലേ. നീ മാത്രമാണോ മനുഷ്യൻ. നീ ചെയ്താൽ ശരി. അഖിൽ ചെയ്താൽ അത് പ്രശ്നമോ. ജുനൈസേ ചെയ്യുന്നത് വളരെ തെറ്റാണ്", എന്നാണ് ജുനൈസിനോട് റെനീഷ പറയുന്നത്. ഈ ചോദ്യങ്ങൾക്കൊന്നും ജുനൈസിന് മറുപടി പറയാൻ പറ്റിയില്ല എന്നതാണ് വാസ്തവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ