'എയറിൽ പോയത് ഞാനാ, സെറീനയെ അല്ല ഉദ്ദേശിച്ചത്'; 'ദുബൈ ചോക്ലേറ്റി'ൽ റെനീഷയുടെ ചേട്ടൻ

Published : Jul 07, 2023, 04:35 PM ISTUpdated : Jul 07, 2023, 04:36 PM IST
'എയറിൽ പോയത് ഞാനാ, സെറീനയെ അല്ല ഉദ്ദേശിച്ചത്'; 'ദുബൈ ചോക്ലേറ്റി'ൽ റെനീഷയുടെ ചേട്ടൻ

Synopsis

ദുബൈ ചോക്ലേറ്റ് അത്ര നല്ലതല്ല, അധികം കഴിക്കേണ്ട എന്നാണ് ചേട്ടന്‍ റെനീഷയോട് പറഞ്ഞത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബി​ബി ഹൗസിനകത്ത് നടന്ന പല കാര്യങ്ങളും ഇപ്പോഴും ചർച്ചാ വിഷയം ആണ്. ഷോ അവസാനത്തിലേക്ക് അടുത്തപ്പോൾ, 'ദുബൈ ചോക്ലേറ്റു'മായി ബന്ധപ്പെട്ട് വലിയ ചർച്ച ഹൗസിനകത്തും പ്രേക്ഷകർക്ക് ഇടയിലും നടന്നിരുന്നു. സെറീനയുമായുള്ള സൗഹൃദത്തെ കുറിച്ച് റെനീഷയുടെ ചേട്ടൻ പറഞ്ഞതായിരുന്നു ഈ വാക്കുകൾ. ഫാമിലി വീക്കിൽ ആയിരുന്നു ഇത്. പിന്നാലെ വലിയ ചർച്ചകളും നടന്നു. സെറീന- റെനീഷ സൗഹൃദത്തിൽ വിള്ളലും വീണിരുന്നു. ഇപ്പോഴിതാ ദുബൈ ചോക്ലേറ്റ് വിഷയത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് റെനീഷയുടെ സഹോദരൻ. 

"പോയത് വൺ ഡേ ആണെങ്കിലും ദുബൈ ചോക്ലേറ്റ് മാജിക് ഹിറ്റായി. പക്ഷേ എയറിൽ പോയത് ഞാനായിരുന്നു. ഇത്രത്തോളം വലിയ ഹിന്റ് വേണ്ടായിരുന്നു. ഇങ്ങനെ ഒരു ഫേമസ് ആരും കൊതിച്ചിട്ടുണ്ടാവില്ല. പുറത്തുള്ള കാര്യങ്ങൾ ബി​ഗ് ബോസിനകത്ത് പറയരുതെന്ന് അവർ മുന്നറിയിപ്പ് തന്നിരുന്നു. സെറീനയോടുള്ള കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറഞ്ഞത്. അതല്ല ഞാൻ ഉദ്ദേശിച്ചത്. ഫസ്റ്റ് രണ്ട് ആഴ്ചയിൽ വളരെ നല്ല പെർഫോമൻസ് ആയിരുന്നു റെനീഷയുടേത്. പക്ഷേ പിന്നീട് ആ ​ഗ്രാഫ് താഴോട്ട് വന്നു. അതിന് കാരണം ഫ്രണ്ട്ഷിപ്പിന്റെ സർക്കിളിൽ വന്നത് കൊണ്ടാണ്. ഞാൻ അവിടെ ഫ്രണ്ട്ഷിപ്പ് സർക്കിളിൽ പെടണ്ട എന്നാണ് ഉദ്ദേശിച്ചത്. ഒരുപാട് പേരുടെ മനസിൽ ഇക്കാര്യം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ദുബായ് ചോക്ലേറ്റിന് ഇത്രയും ഹൈപ്പ് കിട്ടിയത്", എന്നാണ് സഹോദരൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. 

വിഷയത്തിൽ റെനീഷയും പ്രതികരിച്ചു. "ദുബായ് എന്ന് പറഞ്ഞപ്പോൾ ആ വ്യക്തിയുടെ പേരെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ പുറത്ത് വന്നപ്പോഴാണ് അണ്ണൻ ഇതൊക്കെ പറയുന്നത്. എനിക്ക് ചോക്ലേറ്റ് ഇഷ്ടമാണ്. അതിന് ദുബായ് ആണോ പാലക്കാട് ആണോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ല. ഇഷ്ടം പോലെ കഴിച്ചു. പിന്നെ അതിന്റെ ആഫ്റ്റർ എഫക്ട് എന്തായാലും സാരമില്ല. ഞാൻ ഇഷ്ടത്തോടെ കഴിച്ചൊരു ചോക്ലേറ്റാണത്", എന്നാണ് റെനീഷ പറഞ്ഞത്. 

'പറയാതെ വയ്യ, വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്': കജോൾ

ഫിനാലെ വീക്കിന് മുന്‍പായി നടന്ന ഫാമിലി വീക്കില്‍ എല്ലാവരുടെയും കുടുംബാംഗങ്ങള്‍ വന്ന കൂട്ടത്തില്‍ റെനീഷയുടെ കുടുംബവും എത്തിയിരുന്നു. ചേട്ടനും അമ്മയുമാണ് എത്തിയത്. പോകുന്നതിന് മുന്‍പ് സെറീനയുമായുള്ള ബന്ധം അത്ര നല്ലതല്ലെന്ന് ചേട്ടന്‍ സൂചിപ്പിച്ചു. ദുബൈ ചോക്ലേറ്റ് അത്ര നല്ലതല്ല, അധികം കഴിക്കേണ്ട എന്നാണ് ചേട്ടന്‍ റെനീഷയോട് പറഞ്ഞത്. താന്‍ പോയിട്ട് പിന്നീട് ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്