വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും എന്ന് കജോള്‍.
ഇന്ത്യ പോലൊരു രാജ്യത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വളരെ പതുക്കെയാണെന്ന് ബോളിവുഡ് നടി കജോൾ. മാറ്റങ്ങളിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും കജോൾ പറഞ്ഞു. ദി ക്വിന്‍റിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
"ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും", എന്നാണ് കജോൾ പറയുന്നത്.
അതേസമയം, കരൺ ജോഹറിന്റെ പുതിയ ചിത്രത്തില്‍ കജോള്‍ നായികയായി എത്തുന്നുണ്ട്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. അയ്യ, ഔറംഗസേബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.
വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് മഹേഷ്; 'മോനെ, നീ എത്രയും പെട്ടന്ന് സുഖമാകട്ടേ'ന്ന് ബിനു അടിമാലി
സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നടി രേവതിയാണ് ചിത്രത്തിന്‍റെ സംവിധാനം. 'സുജാത' എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത'. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

