
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ കിരീടം പ്രഖ്യാപിച്ചപ്പോള്‍ കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാര്‍ഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാന്‍ ആണ്. അഖില്‍ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയില്‍ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ല്‍ താന്‍ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഷിജു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള മത്സരാര്‍ഥികളില്‍ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാന്‍. റെനീഷയുടെ രണ്ടാം സ്ഥാനത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരില്‍ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു.
സെറീന- അഞ്ജൂസ് റോഷ് എന്നിവര്‍ക്കൊപ്പമുള്ള സൌഹൃദ ത്രയത്തിലാണ് പ്രേക്ഷകര്‍ റെനീഷയെ ആദ്യം കണ്ടത്. എന്നാല്‍ അഞ്ജൂസിനൊപ്പമുള്ള സൌഹൃദത്തില്‍ പലപ്പോഴും ആശയക്കുഴപ്പത്തില്‍ പെടുന്ന റെനീഷയെയും അവര്‍ കണ്ടു. അഞ്ജൂസ് പുറത്തായതിന് ശേഷം പിന്നീടിങ്ങോട്ട് സെറീനയുമായുള്ള റെനീഷയുടെ ബന്ധത്തിലും വിള്ളല്‍ വീണു. നിലപാടുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും യാഥാസ്ഥിതിക പക്ഷത്ത് നിലകൊണ്ട റെനീഷ പക്ഷേ അവ തുറന്ന് പറയാന്‍ ഭയപ്പെട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി ഉറച്ച ശബ്ദത്തില്‍ പറയാനുള്ള ആര്‍ജ്ജവം റെനീഷയെ മറ്റ് പലരില്‍ നിന്നും വേറിട്ട് നിര്‍ത്തി.
ALSO READ : 'ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു'; ഫിനാലെ വേദിയില്‍ മോഹന്‍ലാലിനോട് ശോഭ
WATCH VIDEO : മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ: ശോഭ വിശ്വനാഥിന്‍റെ ബിഗ് ബോസ് പോരാട്ടങ്ങള്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ