
ബിഗ് ബോസ് സീസൺ അഞ്ചിലെ രസകരമായ ഗ്രൂപ്പാണ് അനിയൻ മിഥുന്റെയും റിനോഷിന്റേതും. ഇരുവരും ഹൗസിലെ പലരുടെയും കള്ളകളികൾ കണ്ട് പിടിക്കുന്നവരും വിലയിരുത്തുന്നതും എല്ലാം പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. അതുകൊണ്ട് തന്നെ നാടോടിക്കാറ്റ് എന്ന സിനിമയിലെ ദാസനും വിജയനും എന്ന ക്യാരക്ടർ പേരാണ് പ്രേക്ഷകർ ഇവർക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും ഈ ആഴ്ചയിലെ നോമിനേഷനെ കുറിച്ച് ചോദിക്കുകയാണ് മോഹൻലാൽ.
നോമിനേഷനിൽ തങ്ങളിൽ ആരെങ്കിലും വിട്ടു കൊടുക്കുമെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. അങ്ങനെ ആണോ എന്നാണ് മോഹൻലാൽ റിനോഷിനോടും അനിയൻ മിഥുനോടും ചോദിക്കുന്നത്. ഒന്നും തീരുമാനിച്ചിരുന്നില്ലെന്നും പക്ഷേ പരസ്പരം വിട്ടു കൊടുക്കാൻ രണ്ട് പേരും തയ്യാറായിരുന്നുവെന്നും റിനോഷ് പറയുന്നു. ബിഗ് ബോസിന് പുറത്തായാലും എന്നെക്കാൾ ഒരുപടി മുകളിൽ നിൽക്കാൻ അർഹതയുള്ള ആളാണ് മിഥുനെന്നും റിനോഷ് പറയുന്നു.
പിന്നാലെ ഇരവരോടുമായി പ്രേക്ഷകരുടെ ചോദ്യം മോഹൻലാൽ ചോദിച്ചു. ഈ വീട്ടിലേ പോൾ ബാർബർ ആരാണെന്നാണ് ഒരു ചോദ്യം. കണ്ടുപിടിച്ചിട്ടില്ല. അന്വേഷണത്തിലാണ്. ഫിസിക്കൽ അസോൾട്ടൊക്കെ നടക്കുന്നത് കാരണം എല്ലാവരുടെയും ബാക്കിൽ ഓരോ വെട്ടുണ്ട്. അന്വേഷണത്തിലാണ് ലാലേട്ടാ എന്നാണ് ഇവരുവരും പറയുന്നത്. മോഹൻലാലിന്റെ നാടോടിക്കാറ്റിലെ ഒരു കഥാപാത്രമാണ് പോൾ ബാർബർ.
നിങ്ങളിൽ ആരെങ്കിലും ആണ് വിജയി ആകുന്നതെങ്കിൽ ആരായിരിക്കും. എന്ത് കൊണ്ട് എന്നതാണ് രണ്ടാമത്തെ ചോദ്യം. അർഹതപ്പെട്ടയാൾ മിഥുൻ ആണ്. ഇത്രയും ശുദ്ധനായ വ്യക്തിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒറിജിനലായി നിൽക്കുന്ന അനിയൻ ആണ് വിജയിക്കേണ്ടത് എന്നാണ് റിനോഷ് പറയുന്നത്.
'എന്റെ ക്യാരക്ടർ ഇഷ്ടമില്ലായിരിക്കും'; കുടുതൽ തവണ നോമിനേഷനിൽ വന്നതിനെ കുറിച്ച് ജുനൈസ്
തനിക്ക് റിനോഷ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മിഥുൻ പറയുന്നു. ന്യായമല്ലാത്ത കാര്യങ്ങൾ ഇവൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇവിടെന്ന് പോയാലും എപ്പോഴും അവൻ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങളിൽ ആരെങ്കിലും വിജയിക്കുക ആണെങ്കിൽ റിനോഷ് വിജയിച്ചാൽ അനിയന്റെയും അനിയൻ വിജയിച്ചാൽ റിനോഷിന്റെയും ഷോക്കേസിൽ ആയിരിക്കും കപ്പിരിക്കുക എന്ന് ഇരുവരും പറഞ്ഞു.
ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ