ജുനൈസ് ഇത്രയും നാൾ നോമിനേഷനിൽ വന്ന് മടുത്തോ എന്ന പ്രേക്ഷരുടെ ചോദ്യത്തിന് "മടുത്തു. എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരികയാണ്. ഒരു വീക്കിലെങ്കിലും കൂളായിട്ട് ഇരിക്കണമെന്ന് ആ​ഗ്രഹമുണ്ട്", എന്നാണ് ജുനൈസ് മറുപടി നൽകിയത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരങ്ങളും മുറുകുകയാണ്. ബിബി ഹൗസിൽ എല്ലാവരും പേടിയോടെ നോക്കി കാണുന്ന സെ​ഗ്മെന്റാണ് നോമിനേഷൻ. രണ്ട് മൂന്ന് ​ഗ്രൂപ്പുകൾ ആയാണ് ഈ വാരത്തെ നോമിനേഷൻ ബിബി അഞ്ചിൽ നടന്നത് ഇതിനെ പറ്റി മത്സരാർത്ഥികളോട് ചോദിക്കുകയാണ് മോഹൻലാൽ. 

ഓരോരുത്തരായി തങ്ങളുടെ നോമിനിനേഷൻ അനുഭവം പറയുന്നതിനിടെ, ആരാണ് ഇത്തവണ ഏറ്റവും കൂടുതൽ പ്രാവശ്യം നോമിനേഷനിൽ വന്നതെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇതിന് താൻ എന്നാണ് ജുനൈസ് പറയുന്നത്. ഷോ തുടങ്ങി ആദ്യ ആഴ്ചയ്ക്ക് ശേഷമുള്ള എല്ലാം നോമിനേഷനിലും താൻ വന്നിട്ടുണ്ടെന്ന് ജുനൈസ് പറഞ്ഞു. എന്തായിരിക്കും അതിന് കാരണമെന്ന് ചോദിച്ചപ്പോൾ, "ഞാൻ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് കൊണ്ടാകും. അതുകൊണ്ട് എന്റെ ക്യാരക്ടർ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടാവില്ല", എന്നാണ് ജുനൈസ് മറുപടി നൽകിയത്. 

എന്നാലും ഇത്രയും ദിവസം ഇവിടെ നിന്നില്ലേ. അപ്പോൾ അതിനർത്ഥം എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, പുറത്തുള്ളവർക്ക് തന്നെ ഇഷ്ടമായിരിക്കും എന്നാണ് ജുനൈസ് പറയുന്നത്. "എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ്. അല്ലേ", എന്നാണ് ചിരിച്ചു കൊണ്ട് മോഹൻലാൽ പറയുന്നത്. 

പിന്നാലെ ജുനൈസ് ഇത്രയും നാൾ നോമിനേഷനിൽ വന്ന് മടുത്തോ എന്ന പ്രേക്ഷരുടെ ചോദ്യത്തിന് "മടുത്തു. എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരികയാണ്. ഒരു വീക്കിലെങ്കിലും കൂളായിട്ട് ഇരിക്കണമെന്ന് ആ​ഗ്രഹമുണ്ട്", എന്നാണ് ജുനൈസ് മറുപടി നൽകിയത്.

മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം, കീര്‍ത്തിയുടെ വിവാഹം ഞാന്‍ അറിയിക്കും; സുരേഷ് കുമാർ

റിനോഷ് കളിക്കുന്നത് സേഫ് ​ഗെയിം ആണെന്നാണ് പലരും പറയുന്നത്. അത് എന്താണ് എന്ന് ചോദിച്ചപ്പോൾ. "ഇവിടെ ഇടപെടണം. ഇവിടെ ഇങ്ങനെ ചെയ്യണം എന്നൊക്കെ പലരും വന്ന് പറയാറുണ്ട്. എനിക്ക് ന്യായപരമായി തോന്നുന്ന വിഷയങ്ങളിലെ ഞാൻ ഇടപെടുള്ളൂ. ഇവിടെ ഒറിജിനലായി നിൽക്കാനാണ് ഞാൻ വന്നത്. ഇതാണ് എന്റെ ഒറിജനൽ", എന്നാണ് റിനോഷ് മോഹൻലാലിനോട് പറയുന്നത്.

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതൽ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi