കട്ടക്കലിപ്പിൽ കൂൾ ബ്രോ ! വളഞ്ഞിട്ട് ആക്രമിച്ച് പെൺകൂട്ടം; നിയന്ത്രണം വിട്ട് റിനോഷ്, തർക്കം

Published : Apr 12, 2023, 12:51 PM ISTUpdated : Apr 12, 2023, 12:54 PM IST
കട്ടക്കലിപ്പിൽ കൂൾ ബ്രോ ! വളഞ്ഞിട്ട് ആക്രമിച്ച് പെൺകൂട്ടം; നിയന്ത്രണം വിട്ട് റിനോഷ്, തർക്കം

Synopsis

ബിഗ് ബോസ് സീസൺ 5 ൽ യാതൊരു തർക്കത്തിനോ ബഹളത്തിനോ നിൽക്കാത്ത ആളാണ് റിനോഷ്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് വാശിയേറിയ പോരാട്ടങ്ങളും തർക്കങ്ങളും പിണക്കങ്ങളും ഇക്കങ്ങളുമൊക്കെ ആയി മുന്നോട്ട് പോകുകയാണ്. പലരും തങ്ങളുടെ സ്ട്രാറ്റജികൾ പുറത്തുകാട്ടി തുടങ്ങി. എന്നാൽ മറ്റു ചിലർ ഇപ്പോഴും പിടിതരാതെ മുന്നോട്ട് പോകുകയാണ്. അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയ ഈസ്റ്റർ എപ്പിസോഡിന് പിന്നലെ വൻ തോതിലുള്ള ചർച്ചകളും തർക്കങ്ങളും ബിബി ഹൗസിൽ നടക്കുന്നുണ്ട്. ഈ അവസരത്തിൽ, ഇതുവരെ ബിബി ഹൗസിൽ ആരോടും തർക്കിക്കാനോ മത്സരിക്കാനോ പോകാതിരുന്ന റിനോഷ് നിയന്ത്രണം വിട്ട് പെരുമാറുന്നത് മത്സരാർത്ഥികളിലും പ്രേക്ഷകരിലും അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. 

ഇന്നത്തെ എപ്പിസോഡിലാണ് റിനോഷ് തർക്കത്തിൽ ഏർപ്പെടുന്നത്. വെളളിയാങ്കല്ല് എന്ന വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം ആയ ഇന്ന് പെൺകൂട്ടം റിനോഷിനെ കടന്നാ​ക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ബിബി ഹൗസിലെ കൂൾ ബ്രോ കട്ടകലിപ്പാകുന്നത് എന്നാണ് ഇന്നത്തെ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

ടാസ്കിലെ കൊള്ളക്കാർ റിനോഷിന് നേർക്ക് പോകുന്നതും റിനോഷ് നിയന്ത്രണം വിട്ട് പെരുമാറുന്നതും വീഡിയോയിൽ കാണാം. വ്യാപാരിയാണ് റിനോഷ്, എന്നെ പിടിക്കാൻ വന്നാൽ നല്ല ഉന്ത് കിട്ടും എന്ന് റിനോഷ് പറയുന്നത് കേൾക്കാം. ഇതിന് പിന്നാലെയും പെൺകൂട്ടം റിനോഷിനെ പിന്തുടർന്നതോടെ ദേഷ്യപ്പെട്ട് റിനോഷ് മൈക്ക് വലിച്ചെറിയുകയാണ്. നിലത്ത് വീണപ്പോൾ ആരൊക്കെ എടുത്ത് കൊണ്ട് പോയതാണെന്ന് എന്റെ ചോദ്യം, എന്താണ് കാണിച്ചത് , എന്താണ് നിങ്ങളുടെ ജോലി എന്ന് പറഞ്ഞ് റിനോഷ് ഹനാനോടും മനീഷയോടും തർക്കിക്കുന്നതും പ്രമോയിൽ കാണാം.

'ഒരാൾ കള്ളനാണെന്ന് പറയാൻ കാണിച്ച രാഹുലിന്റെ ചങ്കൂറ്റത്തെ മാനിക്കുന്നു'; ജോയ് മാത്യു

ബിഗ് ബോസ് സീസൺ 5 ൽ യാതൊരു തർക്കത്തിനോ ബഹളത്തിനോ നിൽക്കാത്ത ആളാണ് റിനോഷ്. തർക്കങ്ങൾ ഉണ്ടായാൽ പോലും വഴി മാറി പോകുന്ന പ്രകൃതം.  എന്തായാലും ബിബി 5ലെ കൂൾ ബ്രോ കലിപ്പായാൽ എന്താകും നടക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.  

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്