
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ രണ്ടുപേരാണ് വിഷ്ണു ജോഷിയും റിനോഷ് ജോര്‍ജും. സീസണിന്‍റെ തുടക്കത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകളൊന്നും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നില്ലെങ്കിലും വിരുദ്ധ ഗ്രൂപ്പുകളിലായിരുന്നു ആദ്യം മുതലേ ഇവര്‍. എന്നാല്‍ കഴിഞ്ഞ വാരം ബിഗ് ബോസ് ഷോയെത്തന്നെ ചലനാത്മകമാക്കിയത് ഇവര്‍ക്കിടയില്‍ സംഭവിച്ച സംഘര്‍ഷങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ അതിനെ ആസ്പദമാക്കി ഏഷ്യാനെറ്റ് ഒരുക്കിയ പുതിയ പ്രൊമോ ബിഗ് ബോസ് പ്രേമികള്‍ക്കിടയില്‍ വൈറല്‍ ആവുകയാണ്.
ഇരുവര്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും പഞ്ച് ഡയലോഗുകളുമൊക്കെ ഉള്‍പ്പെടുത്തിയുള്ളതാണ് 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോ. സീസണ്‍ 5 ലെ പ്രബല മത്സരാര്‍ഥിയായ അഖിലിന്‍റെ സൌഹൃദ വലയത്തില്‍ തുടക്കം മുതലേ ഉള്ള ആളാണ് വിഷ്ണു. എന്നാല്‍ റിനോഷ് തന്‍റേതായ ഒരു ചെറു ഗ്രൂപ്പ് ഉണ്ടാക്കി എടുക്കുകയായിരുന്നു. അനിയന്‍ മിഥുന്‍ ആണ് അതില്‍ ആദ്യം മുതല്‍ ഉള്ള വ്യക്തി. സാഗര്‍ എവിക്റ്റ് ആയതിനു ശേഷം ജുനൈസും ഈ സംഘത്തിലേക്ക് വന്നു. അഖിലിന്‍റെ ഗ്രൂപ്പില്‍ ഉള്ളത് വിഷ്ണുവിലെ ഗെയിമറിന് ആത്യന്തികമായി ദോഷമാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷിജുവിനെപ്പോലെ ഗെയിം മറന്നും അഖിലിനൊപ്പം നില്‍ക്കുന്ന ആളല്ല താനെന്ന് വിഷ്ണു തെളിയിച്ചിട്ടുമുണ്ട്.
റിനോഷിനെതിരെ ഉയര്‍ത്തിയ ചില ആരോപണങ്ങള്‍ പുറത്തുപോയ ഒരു മത്സരാര്‍ഥിയെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നതിനാല്‍ വാരാന്ത്യ എപ്പോസോഡില്‍ മോഹന്‍ലാലില്‍ നിന്ന് വിഷ്ണുവിന് താക്കീത് ലഭിച്ചിരുന്നു. വിഷ്ണുവിനോട് താന്‍ മനസുകൊണ്ട് ക്ഷമിച്ചുവെന്നാണ് റിനോഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. സൌഹൃദവും ശത്രുതയുമൊക്കെ മാറിമാറി വരുന്ന ബിഗ് ബോസ് ഹൌസിലെ അന്തിമ വാരങ്ങളില്‍ ഇരുവര്‍ക്കും ഇടയിലുള്ള ബലതന്ത്രം എന്തായിരിക്കുമെന്നതാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
ALSO READ : 'ടിക്കറ്റ് ടു ഫിനാലെ'യില്‍ ഇതുവരെ ആരൊക്കെ? മുന്‍ സീസണുകളിലെ വിജയികള്‍ ഇവര്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ