
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഒന്‍പതാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ തീരുമാനിച്ചു. മുന്‍ വാരങ്ങളെ അപേക്ഷിച്ച് ചില സവിശേഷ അധികാരങ്ങളുള്ള ക്യാപ്റ്റന്‍ പദവിയാണ് വരാനിരിക്കുന്നതെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിച്ചിരുന്നു. അക്കാരണത്താല്‍ത്തന്നെ പവര്‍ ടീമും നിലവിലെ ക്യാപ്റ്റനുമൊക്കെ അടുത്ത വാരത്തിലെ ക്യാപ്റ്റന്‍സി ടാസ്കിനുവേണ്ടി മത്സരിക്കേണ്ടിയിരുന്നു. മുന്‍ മത്സരങ്ങളില്‍ മറ്റ് മൂന്ന് ടീമുകളേക്കാള്‍ പോയിന്റ് ടേബിളില്‍ ഏറെ മുന്നിലായിരുന്നതിനാല്‍ ടണല്‍ ടീമിലെ നാല് അംഗങ്ങള്‍ തമ്മിലാണ് അവസാനത്തെ ക്യാപ്റ്റന്‍സി ടാസ്ക് മത്സരം നടന്നത്. ഋഷിയാണ് ഇതില്‍ വിജയിച്ച് ക്യാപ്റ്റന്‍ ആയിരിക്കുന്നത്.
ഒരേസമയം വലിയ സാധ്യതയും അതേസമയം വെല്ലുവിളിയുമുള്ള ഒരു കസേരയാണ് ഋഷിക്ക് ലഭിച്ചിരിക്കുന്നത്. പവര്‍ ടീമില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാം എന്നതാണ് ഋഷിക്ക് അടുത്ത വാരം ലഭിച്ചിരിക്കുന്ന വലിയ അധികാരങ്ങളില്‍ ഒന്ന്. പവര്‍ ടീമില്‍ ഉള്ളവരെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ത്തന്നെ അവര്‍ക്ക് ഒരു വാരം കൂടി ബിഗ് ബോസില്‍ സേഫ് ആയി നില്‍ക്കാനുള്ള അവസരമാണ് പവര്‍ ടീമില്‍ ഉള്‍പ്പെടുന്നതിലൂടെ ലഭിക്കുക.
14 വാരങ്ങള്‍ ഉള്ള ബിഗ് ബോസിലെ ഒന്‍പതാം വാരമാണ് അടുത്ത ആഴ്ച. അതായത് ഇനി അങ്ങോട്ടുള്ള ടീമുകളുടെ തരംതിരിവ് മുന്നോട്ടുള്ള ഗെയിമിനെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഒരുപക്ഷേ ആ തരത്തിലുള്ള ഗെയിം ചെയ്ഞ്ചിംഗ് തന്നെയാവും ബിഗ് ബോസ് ഉദ്ദേശിക്കുന്നതും. എന്നാല്‍ ലഭിച്ചിരിക്കുന്ന അവസരം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ പെട്ട ഋഷിയെയാണ് ക്യാപ്റ്റന്‍സി വിജയത്തിന് ശേഷം കണ്ടത്. പവര്‍ ടീമിനെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ അത് മിക്ക മത്സരാര്ഥികളുടെയും അപ്രീതിക്ക് ഇടയാക്കും എന്നതാണ് പ്രധാന വെല്ലുവിളി. അഭിഷേകിനോട് സംസാരിക്കവെ ശബ്ദം ഇടറിയെങ്കിലും തനിക്ക് ഇത് ചെയ്യാനാവുമെന്ന് പറയുന്ന ഋഷിയെയും പ്രേക്ഷകര്‍ കണ്ടു. ഋഷിയുടെ ടീം തിരിക്കലിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ALSO READ : ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത; വിളംബര യാത്രയുമായി 'പെരുമാനി' ടീം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ