
ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലൂടെ ആവേശകരമായി നീങ്ങുകയാണ്. സംഭവബഹുലമായ വാരത്തില്‍ രസകരമായ ഒരു ടാസ്ക് രണ്ട് മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഇന്ന് അവതരിപ്പിച്ചു. നിശ്ചിത സമയത്ത് കൈകള്‍ പരസ്പരം കെട്ടി നടക്കാന്‍ രണ്ട് മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ബിഗ് ബോസ് പ്രേക്ഷകരോട് അത് ആരൊക്കെ ആയിരിക്കണമെന്ന ചോദ്യത്തിന് കൂടുതല്‍ പേര്‍ മറുപടി നല്‍കിയത് ജിന്‍റോയുടെയും നോറയുടെയും പേരായിരുന്നു. അത് ക്യാപ്റ്റന്‍ വഴി നല്‍കിയ ടാസ്ക് ലെറ്ററിലൂടെ ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
കേട്ടപ്പോള്‍ ഞെട്ടിയെങ്കിലും ടാസ്ക് ചെയ്യാന്‍ നോറ തയ്യാറായി. ജിന്‍റോ തന്‍റെ രീതിയില്‍ ടാസ്ക് രസകരമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നോറയോടുള്ള നീരസം ഇടയ്ക്ക് പുറത്തേക്ക് വന്നു. ഈ ടാസ്ക് ലഭിച്ചതിലുള്ള പ്രയാസം അറിയിച്ചുകൊണ്ടായിരുന്നു ഉടനീളം നോറയുടെ നില്‍പ്പ്. അതേസമയം മറ്റ് മത്സരാര്‍ഥികള്‍ ഈ ടാസ്ക് നന്നായി രസിക്കുന്നുണ്ടായിരുന്നു. തന്‍റെ കൈ വേദനിക്കുന്നുണ്ടെന്ന് നോറ തുടക്കത്തില്‍ പല തവണ പറഞ്ഞിരുന്നു. സ്മോക്കിംഗ് റൂമില്‍ പോകാനുള്ള ജിന്‍റോയുടെ ശ്രമം നോറയുടെ അഭ്യര്‍ഥന പ്രകാരം ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു.
കുറച്ച് സമയം വെയിലത്ത് നിന്ന് പുഷ് അപ് ചെയ്യുന്ന ജിന്‍റോയെയും പ്രേക്ഷകര്‍ കണ്ടു. ഈ സമയത്തൊക്കെ നിസ്സഹായതയോടെയും അസ്വസ്ഥതയോടെയും നില്‍ക്കുകയായിരുന്നു നോറ. പ്രേക്ഷകരും ബിഗ് ബോസും ചേര്‍ന്ന് നല്‍കിയ ടാസ്ക് ആണെന്നും അധികം ഇടപെടലിന് തങ്ങള്‍ക്ക് സാധിക്കില്ലെന്നും ക്യാപ്റ്റന്‍ റസ്മിന്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. പതിവ് ടാസ്കുകളേക്കാള്‍ അധികം സമയമെടുത്താണ് ബിഗ് ബോസ് ഈ ടാസ്കിന് എന്‍ഡ് ബസര്‍ മുഴക്കിയത്. വ്യാഴാഴ്ച എപ്പിസോഡിന്‍റെ പകുതിയോളം ഈ ടാസ്ക് ആണ് പ്രേക്ഷകര് കണ്ടത്.
ALSO READ : ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്‍തത; വിളംബര യാത്രയുമായി 'പെരുമാനി' ടീം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ