ഓരോരുത്തരുടെയും നിലവാരം അനുസരിച്ചായിരിക്കും പെരുമാറ്റമെന്ന് റിതു, തെറ്റ് സമ്മതിച്ച് ഫിറോസ് ഖാനും

Web Desk   | Asianet News
Published : Mar 22, 2021, 11:12 PM IST
ഓരോരുത്തരുടെയും നിലവാരം അനുസരിച്ചായിരിക്കും പെരുമാറ്റമെന്ന് റിതു, തെറ്റ് സമ്മതിച്ച് ഫിറോസ് ഖാനും

Synopsis

ഫിറോസ് ഖാന്റെ വാദങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി തെറ്റു തിരുത്തിപ്പിച്ച് റിതു മന്ത്ര.

ക്യാപ്റ്റൻസി ടാസ്‍കിന് പോകുകയായിരുന്ന റിതു മന്ത്രയോട് പോയിട്ട് തോറ്റിട്ടുവരൂവെന്ന് ഫിറോസ് ഖാൻ പറഞ്ഞത് കഴിഞ്ഞ ആഴ്‍ച ചര്‍ച്ചയായിരുന്നു. അങ്ങനെ പറയുന്നത് മോശമല്ലേയെന്ന് മോഹൻലാലും ചോദിച്ചിരുന്നു. തുടര്‍ന്ന് കൊതുകായി മലമ്പനിയുമായി വന്ന് റിതുവിനെ കുത്തിക്കൊല്ലും എന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു. അതിന് മോഹൻലാല്‍ ശിക്ഷയും നല്‍കിയിരുന്നു. ഇന്ന് ഫിറോസ് ഖാൻ തെറ്റ് സമ്മതിക്കുകയാണ്. കുറിക്കുകൊള്ളുന്ന മറുപടികള്‍ റിതു മന്ത്രയും നല്‍കി.

ഫിറോസ് ഖാനും റിതു മന്ത്രയും സംസാരിക്കുന്നതായിട്ടാണ് കണ്ടത്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് എനിക്ക് അറിയാം എന്ന് ഫിറോസ് ഖാൻ പറയുന്നു. എന്നിട്ടാണോ തോറ്റുവരൂവെന്ന് പറഞ്ഞത് എന്ന് നേര്‍ക്കുനേരോട് തന്നെ റിതു മന്ത്ര ചോദിച്ചു. നിങ്ങള്‍ ഒരു പ്രാവശ്യം കാണിച്ചു. ഞാൻ താങ്ക്സ് പറഞ്ഞു.  നിങ്ങള്‍ വീണ്ടും വീണ്ടും എന്നെ പ്രകോപിപ്പിക്കുമ്പോള്‍ മറുപടി പറയേണ്ടി വരുന്നത് എന്റെ എനര്‍ജി വേസ്റ്റ് ചെയ്യലാകും. ഓരോരുത്തരുടെയും നിലവാരം അനുസരിച്ചാണ് ഓരോരുത്തരും പെരുമാറുന്നത് എന്നും റിതു മന്ത്ര പറഞ്ഞു. ക്യൂട്ടായിട്ടാണ് കാട്ടിയത് എന്ന് ഫിറോസ് ഖാൻ വ്യക്തമാക്കിയപ്പോള്‍ തോറ്റു വരൂവെന്ന് കാണിക്കുന്നതാണോ ക്യൂട്ടെന്ന് റിതു മന്ത്ര തിരിച്ചുചോദിച്ചു.

നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യങ്ങള്‍ മനോഹരമായി ചെയ്യുന്നുവെന്ന് ഫിറോസ് ഖാൻ പറഞ്ഞു. നല്ലതു കാണുമ്പോള്‍ ഞാനത് നൂറുവട്ടം ചെയ്യും. ലീഡറു പോലും ചെയ്യാത്ത കാര്യങ്ങളാണ് റിതു ചെയ്യുന്നത് എന്നും ഫിറോസ് ഖാൻ പറഞ്ഞു. നാളെ എന്നെപ്പിടിച്ച് തലേകുത്തി ഇടിക്കാൻ ആണ് ഇതെന്ന് തനിക്ക് അറിയാം എന്നായിരുന്നു റിതു മന്ത്രയുടെ മറുപടി.

റിതു എന്ന വ്യക്തിയോട് ദേഷ്യം ഇല്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞു.. അതുകൊണ്ടാണ് മലമ്പനിയുമായി വന്ന് എന്നെ കുത്തിക്കൊല്ലും എന്ന് പറഞ്ഞ് 48 മണിക്കൂര്‍ ശിക്ഷ വാങ്ങിച്ചത് എന്നായിരുന്നു റിതുവിന്റെ മറുപടി. ഒരുപക്ഷേ താൻ പറഞ്ഞത് തെറ്റാകും എന്ന് ഫിറോസ് ഖാനും പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി