'ഇത്രയും ഷൂട്ട് ചെയ്‍തിട്ട് ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ'; ഫിറോസിന്‍റെ പരിഹാസത്തിന് റിതുവിന്‍റെ മറുപടി

Published : Apr 06, 2021, 11:00 PM IST
'ഇത്രയും ഷൂട്ട് ചെയ്‍തിട്ട് ഒരു സിനിമയില്‍ പോലും  കണ്ടില്ലല്ലോ'; ഫിറോസിന്‍റെ പരിഹാസത്തിന് റിതുവിന്‍റെ മറുപടി

Synopsis

ഒരാളുടെ പ്രൊഫഷനെ അപമാനിക്കരുതെന്ന് പറഞ്ഞ് ക്യാപ്റ്റനായ മണിക്കുട്ടനും പിന്നാലെ റിതുവിനെ പ്രതിരോധിച്ച് സൂര്യയും രംഗത്തെത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും എതിര്‍പ്പുള്ള സാന്നിധ്യമാണ് ഫിറോസ് ഖാന്‍. നിലവിലെ മത്സരാര്‍ഥികളില്‍ ഫിറോസ് ഖാന്‍ തര്‍ക്കത്തിലേര്‍പ്പെടാത്ത മത്സരാര്‍ഥികള്‍ എണ്ണത്തില്‍ ഏറെ കുറവായിരിക്കും. ഇന്നത്തെ എപ്പിസോഡിലും അത്തരമൊരു തര്‍ക്കം ഫിറോസിന്‍റെ പെരുമാറ്റം മൂലം ഉണ്ടായി. അടുക്കളയില്‍ ജോലി ചെയ്‍തുകൊണ്ടുനിന്ന നോബിയോട് ചായ കുടിക്കുകയായിരുന്നു റിതു മന്ത്ര സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇതിനിടെ താന്‍ ഷൂട്ടിംഗിനു പോകുമ്പോഴുള്ള എന്തോ കാര്യം റിതു പറഞ്ഞു. ഇതുകേട്ടുകൊണ്ട് അല്‍പം മാറിയിരുന്ന ഫിറോസ് പെട്ടെന്ന് റിതുവിനോട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു.

'ഇത്രയും ഷൂട്ട് ചെയ്‍തിട്ടും ഒരു സിനിമയില്‍ പോലും കണ്ടിട്ടില്ലല്ലോ' എന്നായിരുന്നു പരിഹാസച്ചുവയിലുള്ള ഫിറോസിന്‍റെ ഡയലോഗ്. പല മത്സരാര്‍ഥികളെയും പോലെ എടുത്തുചാടിയോ പൊട്ടിത്തെറിച്ചോ പ്രതികരിക്കുന്ന ആളല്ല റിതു. അതേസമയം തനിക്ക് ബോധ്യമുള്ള കാര്യങ്ങളില്‍ പ്രതികരിക്കാറുമുണ്ട്. ഇക്കാര്യത്തിലും റിതു തന്‍റെ എതിര്‍പ്പ് അറിയിച്ചു. താന്‍ നോബിയോടാണ് സംസാരിച്ചതെന്നും അതിന് താങ്കള്‍ ഇടപെടുന്നത് എന്തിനാണെന്നുമായിരുന്നു റിതുവിന്‍റെ ചോദ്യം. ഷൂട്ട് എന്നു പറഞ്ഞാല്‍ സിനിമ മാത്രമെന്ന് അര്‍ഥമില്ലെന്നും താന്‍ കൂടുതലും ചെയ്‍തിട്ടുള്ളത് പരസ്യചിത്രങ്ങള്‍ ആണെന്നും റിതു പറഞ്ഞു.

 

എന്നാല്‍ കണ്ടന്‍റ് സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഫിറോസ് ഖാന്‍റെ പ്രതികരണം. റിതു പറഞ്ഞത് ഒരു തരത്തിലും ഉള്‍ക്കൊള്ളാതെ ഫിറോസ് വീണ്ടും വീണ്ടും പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒരാളുടെ പ്രൊഫഷനെ അപമാനിക്കരുതെന്ന് പറഞ്ഞ് ക്യാപ്റ്റനായ മണിക്കുട്ടനും പിന്നാലെ റിതുവിനെ പ്രതിരോധിച്ച് സൂര്യയും രംഗത്തെത്തി. റിതുവിനൊപ്പം ഒരു ചാനല്‍ പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും നടി രജിഷ വിജയന്‍ ഉള്‍പ്പെടെ അതിന്‍റെ ഭാഗമായിരുന്നെന്നും സൂര്യ പറഞ്ഞു. സൂര്യയോടും പുച്ഛം കലര്‍ന്ന ഭാവത്തിലായിരുന്നു ഫിറോസിന്‍റെ മറുപടി. എന്നാല്‍ റിതുവും ഫിറോസും തമ്മിലുള്ള വാദപ്രതിവാദം ഏറെനേരം നീണ്ടുപോയി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന, ഒപ്പം അവരും
രാഹുൽ ​ഗാന്ധിയെ കണ്ടു, കെട്ടിപിടിച്ചു; സന്തോഷം അടക്കാനാകാതെ ബി​ഗ് ബോസ് താരം ആർജെ ബിൻസി