
ഇനി ഇരുപത്തി എട്ട് ദിവസം മാത്രമാണ് ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കാനായി ഉള്ളത്. മുൻ എപ്പിസോഡുകളിൽ ഒന്നും തന്നെ ഇല്ലാത്ത പ്രശ്നങ്ങളും സംഭവ വികാസങ്ങളുമാണ് സീസൺ നാലിൽ അരങ്ങേറിയത്. റിയാസുമായുണ്ടായ തർക്കം റോബിനെ എവിക്ട് ചെയ്യാനും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ റോബിൻ പുറത്തുപോയതിൽ കുറ്റബോധം തോന്നുന്നുവെന്ന് പറയുകയാണ് റിയാസ്.
Bigg Boss Episode 71 live : റോബിനും ജാസ്മിനും ഇല്ലാത്ത പുതിയ എപ്പിസോഡ്, ഇന്ന് ആരൊക്കെ പുറത്താകും
കിച്ചണിൽ വച്ചായിരുന്നു റോൺസണോട് റിയാസ് ഇക്കാര്യം പറയുന്നത്. ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നാണ് റോൺസൺ പറയുന്നത്. "ഒരാൾ എവിക്ട് ആയിപ്പോയാൽ അത്രയെ ഉള്ളൂ. ഇതിപ്പോ ജീവിതകാലം മുഴുവനും ഒരു നിരാശ ഉണ്ടാകില്ലേ അവനെ പോലൊരാൾക്ക്. അതിന് കാരണം ഞാനാണ്. ജനങ്ങൾ വോട്ട് നൽകി പുറത്താക്കുകയാണെങ്കിൽ വിഷയമില്ല. അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ", എന്നാണ് റോബിനെ കുറിച്ച് റിയാസ് പറയുന്നത്.
എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാ
എഴുപത്തി ഒന്നാമത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ബ്ലെസ്ലിയും ദിൽഷയും റോബിനെ കുറിച്ച് സംസാരിക്കുന്നത് കാണിച്ചു കൊണ്ടാണ്. 'എപ്പഴും ഞാൻ പറയും ദേഷ്യം വരുമ്പോൾ ഒന്ന് കൺട്രോൾ ചെയ്യെന്ന്. എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണെന്നറിയോ. എത്ര വേദനകൾ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്. നിങ്ങൾക്ക് ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരുകാര്യം എനിക്കറിയാം. അതൊക്കെ ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം ആകുന്നത്', എന്നാണ് ദിൽഷ പറയുന്നത്. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നം ആണോ എന്ന് ബ്ലെസ്ലി ചോദിച്ചെങ്കിലും കാര്യം പറയാൻ ദിൽഷ കൂട്ടാക്കിയില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ