
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫിനാലെ വീക്കിൽ എത്തുന്ന ആദ്യ അഞ്ച് മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നാണ് ഇനി പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ബിഗ് ബോസ്സിൽ നിന്നും എവിക്ടായ മത്സരാർത്ഥികൾ തിരിച്ചെത്തിയ വീക്ക് കൂടിയാണ് ഇത്. ഇന്നലെ ശൈത്യ, മുൻഷി രഞ്ജിത്ത്, കലാഭവൻ ശാരിക, ആർജെ ബിൻസി, സരിക കെബി, ശരത് എന്നിവരായിരുന്നു ഇന്നലെ എത്തിയത്.
ഇന്ന് എത്തിയത് ജിഷിൻ, മസ്താനി, റെന ഫാത്തിമ, എന്നിവരാണ് ഇന്ന് എത്തിയത്. പഴയ മത്സരാർത്ഥികൾ എത്തിയതോടെ ബിഗ് ബോസ് വീണ്ടും കലുഷിതമായിരിക്കുകയാണ് ആർജെ ബിൻസിയെ കുറിച്ചും അപ്പാനി ശരത്തിനെ കുറിച്ചും അനുമോൾ മുൻപ് ബിബിവീട്ടിൽ ഉന്നയിച്ച ആരോപണം ഇന്ന് വീണ്ടും ചർച്ചയായിട്ടുണ്ട്. ശൈത്യ അപ്പാനിയുടെ കയ്യിൽ പിടിക്കുന്നത് കണ്ടത്കൊണ്ടാണ് താൻ ഇടപെട്ടത് എന്നാണ് അനുമോൾ പറയുന്നത്. അതൊരു കെയറിങ്ങിന്റെ ഭാഗമാണെന്നും അനുമോൾ പറയുന്നുണ്ട്.
'കയ്യും കലാശവും കാണിച്ച്, ഇച്ചായ എന്ന് പറഞ്ഞ് നടന്നത്', എന്ന് ബിൻസി പറയുമ്പോൾ, ‘തമാശയായിരുന്നു’ എന്നാണ് അനുമോൾ പറയുന്നത്. ഇത് കെട്ടതും ‘തമാശയോ’ന്ന് പറഞ്ഞ് ആക്രോശിച്ച് ശരത്ത് അപ്പാനിയും അനുവിനെതിരെ തിരിഞ്ഞു. 'അനുകാണിച്ചാൽ തമാശ. മറ്റുള്ളവരാണെങ്കിൽ മോശം അല്ലേ', എന്ന് ദേഷ്യത്തിൽ ബിൻസി ചോദിക്കുന്നുണ്ട്. പിന്നാലെ അപ്പാനിയുടെ അടുത്ത് ബിൻസി ഇരുന്ന രീതികളെല്ലാം ആദില കാണിച്ച് കൊടുക്കുന്നുണ്ട്.
'ഞാൻ ഉള്ളപ്പോഴായിരുന്നു ഇമ്മാതിരി ചെറ്റ വർത്തമാനം പറഞ്ഞിരുന്നതെങ്കിൽ കൈ വച്ചിട്ടെ ഞാൻ ഇവിടെ പോകത്തുള്ളായിരുന്നു. നിന്റെ കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് നീ പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്', ബിൻസി പറയുന്നു. ഇങ്ങനത്തെ ഒരു വർത്തമാനം നീ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. നുണച്ചി എന്നാണ് ആദില അനുമോളോട് പറയുന്നത്. ശേഷം അപ്പാനിയും ബിൻസിയും തമ്മിൽ വഴക്ക് രൂപപ്പെടുന്നുണ്ട്. ഇത്തരം സംസാരങ്ങൾ വളരെ ബോർ ആവുന്നുണ്ടെന്നും, നിർത്താനാണ് അക്ബർ ഇടപെട്ട് പറയുന്നത്. എന്നാൽ അനുമോളെ എല്ലാവരും ഒറ്റപ്പെടുത്തുന്നതിലൂടെ അനുമോൾക്ക് പുറത്ത് പിന്തുണ കൂടുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പഴയ മത്സരാർത്ഥികൾ തിരിച്ചുവരുന്നത് തന്നെ ഫൈനൽ സാധ്യതയുള്ള നിലവിലെ ബിബി അംഗങ്ങളെ വിമർശിക്കാനാണോ എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.