
സ്റ്റാർ സിങ്ങർ റീലോഞ്ച് വേദിയിൽ വെച്ച് ഗായിക കെ എസ് ചിത്ര അനുമോൾക്ക് ഡയമണ്ട് മോതിരം നൽകിയത് വലിയ തോതിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. അനുമോൾ ചിത്രയുടെ കയ്യിൽ നിന്നും മോതിരം ചോദിച്ചു വാങ്ങിയതാണെന്നും സമ്മാനം ഉണ്ടെന്നു കേട്ടാൽ അനു ഏതറ്റം വരെയും പോകുമെന്നും ചിലർ വിമർശിച്ചിരുന്നു.
ചിത്രയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ക്രീം ബൺ ആണ്. ഈ ക്രീം ബൺ ഏറ്റവും കൂടുതൽ കഴിക്കുന്നത് ആര് എന്നതായിരുന്നു മൽസരം. തീറ്റ മൽസരത്തിൽ ജയിക്കുന്നയാൾക്ക് സമ്മാനം നൽകും എന്ന് അവതാരകനായെത്തിയ മിഥുൻ മത്സരത്തിന് മുൻപ് പറഞ്ഞിരുന്നു. മൽസരത്തിൽ നെവിനെ തോൽപ്പിച്ചതിന് പിന്നാലെ അനുമോൾ സമ്മാനം ചോദിക്കുകയും ചെയ്തു. സമ്മാനം കിട്ടാതെ സ്റ്റേജിൽ നിന്ന് പോകില്ല എന്ന് അനുമോൾ പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ചിത്ര വേദിയിലെത്തി അനുമോൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ആർ ജെ മിഥുൻ. അനുമോളും മിഥുനും ഒന്നിച്ചുള്ള വേദിയിലായിരുന്നു വിശദീകരണം.
''നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ക്ലാരിഫിക്കേഷൻ വേണമെങ്കിൽ വളരെ കൃത്യമായി ഞാൻ പറയുകയാണ്. അതൊരു ഡയമണ്ട് സ്റ്റഡും സ്വരോവ്സ്കി ക്രിസ്റ്റലുകളും ഉള്ള ഒരു മോതിരമാണ്. എന്റെ അവസ്ഥ കണ്ടിട്ടല്ല ചിത്രച്ചേച്ചി അത് കൊടുത്തത്. ചിത്രച്ചേച്ചിയുടെ ഒരു ബന്ധു അുമോളുടെ വലിയ ഫാനാണ്. ഫിനാലെ വേദിയിൽ വെച്ച് അനുമോൾക്ക് ഒരു ബൊക്കെ കൊടുക്കണമെന്ന് അവർ ചിത്രച്ചേച്ചിയോട് പറഞ്ഞിരുന്നു. അന്ന് ചിത്രച്ചേച്ചിക്ക് അത് സാധിച്ചില്ല. അങ്ങനെയാണ് ചിത്രച്ചേച്ചിയുടെ കയ്യിൽ കിടന്ന മോതിരം അനുമോൾക്ക് ഊരിക്കൊടുത്തത്'', എന്നാണ് മിഥുൻ പറഞ്ഞത്.
തന്നെ കളിയാക്കിയവർക്കുള്ള മറുപടി മിഥുൻ ചേട്ടനെക്കൊണ്ടു തന്നെ പറയിപ്പിച്ചതാണ് എന്നായിരുന്നു അനുമോളുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക