Bigg Boss 4 : 'ദിൽഷ ഡു യു ലൗ മി' എന്ന് റോബിൻ, 'വിരോധാഭാസ'ത്തിൽ കാലിടറി ദിൽഷ

Published : May 19, 2022, 10:26 PM ISTUpdated : May 20, 2022, 10:14 AM IST
Bigg Boss 4 : 'ദിൽഷ ഡു യു ലൗ മി' എന്ന് റോബിൻ, 'വിരോധാഭാസ'ത്തിൽ കാലിടറി ദിൽഷ

Synopsis

ഏറെ രസകരമായ ‍ഡെയ്ലി ടാസ്ക്കുകളാണ് ബി​ഗ് ബോസ് എല്ലാത്തവണയും നൽകാറുള്ളത്.

ലയാളം ബി​ഗ് ബോസ് സീസൺ(Bigg Boss 4) നാലിലെ ശക്തമായ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ഡോ. റോബിനും ദിൽഷയും. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള സംസാരം പുറത്ത് നടക്കുന്നുണ്ടെങ്കിലും ദിൽഷ ഇപ്പോഴും ഡോക്ടർക്ക് പിടികൊടുത്തിട്ടില്ല എന്നതാണ് വാസ്തവം. ഇതിനിടെയാണ് ഇന്ന് നടന്ന ഡെയ്സി ടാസ്ക്കിൽ ഏറെ രസകരമായൊരു സംഭവം അരങ്ങേറിയത്. 

ഏറെ രസകരമായ ‍ഡെയ്ലി ടാസ്ക്കുകളാണ് ബി​ഗ് ബോസ് എല്ലാത്തവണയും നൽകാറുള്ളത്. അത്തരത്തിലൊരു ​ഗെയിമാണ് ഇന്നും. 'വിരോധാഭാസം' എന്നാണ് ടാസ്ക്കിന്റെ പേര്. ചോദ്യങ്ങളും ഉത്തരങ്ങളും പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. അനവസരത്തിലെ അനാവശ്യ ചോദ്യങ്ങളോട് നമ്മൾ വിരക്തി പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ ചോദ്യങ്ങൾ രസകരമാക്കുന്ന ഒരു ടാസ്ക്കിലേക്ക് ബി​ഗ് ബോസ് കൊണ്ടു പോകുകയാണെന്നായിരുന്നു. എല്ലാ മത്സരാർത്ഥികളും ഡൈനിം​ഗ് ടോബിളിന് ചുറ്റും ഇരിക്കണം. ശേഷം ബസർ കേൾക്കുമ്പോൾ നിങ്ങളിൽ ഒരാൾ ഒരു വ്യക്തിയെ തെരഞ്ഞെടുത്ത് ബി​ഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ സംഭവങ്ങൾ, വസ്തുക്കളെ കുറിച്ചോ ചോദ്യങ്ങൾ ചോദിക്കുക. ഉത്തരം പറയുന്നയാൾ ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിനാണ് ഉത്തരം പറയുന്നതെങ്കിൽ അയാൾ മത്സരത്തിൽ നിന്നും പുറത്താകും. 

Read Also: Bigg Boss 4 Episode 54 live : ബി​ഗ് ബോസിൽ 'സർവൈവൽ' കഴിഞ്ഞു, രണ്ട് പേർ ജയിലിലേക്ക്

മറ്റെയാളെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ചോദ്യകർത്താവും ടാസ്ക്കിൽ നിന്നും പുറത്താകും. ലാസ്റ്റ് ബസർ കേൾക്കുമ്പോൾ ആരാണ് പുറത്താകാതെ നിൽക്കുന്നത് അവരാകും വിജയി. പിന്നാലെ വളരെ രസകരമായ മത്സരമാണ് നടന്നത്. ദിൽഷ ഡു യു ലൗ മി എസ് ഓർ നോ ? എന്നാണ് റോബിൻ ചോദിച്ചത്. ഇതിന് നോ എന്ന ഉത്തരം പറഞ്ഞതോടെ ദിൽഷ ടാസ്ക്കിൽ നിന്നും പുറത്താകുകയായിരുന്നു. എല്ലാവരും വളരെ രസകരമായാണ് അതിനെ നോക്കി കണ്ടത്. റോബിൻ, അപർണ, റോബിൻ, വിനയ്, അഖിൽ, റിയാസ്, ജാസ്മിൻ, ലക്ഷ്മി പ്രിയ, ബ്ലെസ്ലിയും പുറത്തായി. ടാസ്ക്കിൽ സൂരജാണ് അവസാനം വരെയും പോരാടി വിജയിച്ചത്. ബി​ഗ് ബോസ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ