'ആ കാര്യത്തിൽ എനിക്ക് യാതൊരു വികാരവുമില്ല..'; എഡിറ്റ് ചെയ്ത കണ്ടന്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ റോബിൻ

Published : Nov 14, 2026, 10:21 PM IST
Robin Radhakrishnan

Synopsis

ബിഗ് ബോസ് ഹൗസ് സന്ദർശനത്തിന് പിന്നാലെ ദിൽഷ പ്രസന്നനുമായി ബന്ധപ്പെടുത്തി വ്യാജ കോമ്പോ വീഡിയോകൾ നിർമ്മിക്കുന്നതിനെതിരെ റോബിൻ രാധാകൃഷ്ണൻ രംഗത്ത്.

ബിഗ് ബോസ് ലെഗസി വീക്കിന്റെ ഭാഗമായി ഹൗസിലെത്തിയ തന്റെയും ദിൽഷ പ്രസന്നന്റെയും ചിത്രങ്ങൾ ഒരുമിച്ച് എഡിറ്റ്‌ ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ റോബിൻ രാധകൃഷ്ണൻ രംഗത്തെ്. ആ കാര്യത്തിൽ എനിക്ക് യാതൊരു വികാരവുമില്ല എന്നും തന്റെ വാക്കുകളും വീഡിയോകളും പ്രവൃത്തികളും വളച്ചൊടിച്ച് അനാവശ്യമായ കഥകൾ ഉണ്ടാക്കരുത് എന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

റോബിൻ പങ്കുവച്ച കുറിപ്പ്: ''ഇത്രയും വർഷങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ അതേ സ്നേഹവും പിന്തുണയും എന്നെ ശരിക്കും വികാരഭരിതനാക്കുന്നു. നിങ്ങളുടെ മനോഹരമായ കമന്റുകൾക്കും പോസിറ്റിവ് എഡിറ്റുകൾക്കും നിരവധിയായ സ്നേഹത്തിനും ഒരുപാട് നന്ദി. നിങ്ങളുടെ പിന്തുണ എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം, എന്റെ ചില എഡിറ്റ് ചെയ്ത കോമ്പോ വീഡിയോകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ തികച്ചും അസംബന്ധവും അർത്ഥശൂന്യവുമാണ്.

ഞാൻ ചിരിച്ചുകൊണ്ട് ചില കാര്യങ്ങൾ പറയുകയോ ചില വിഷയങ്ങളിൽ എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത്, ഞാൻ ഇപ്പോഴും ഒരാളോട് വൈകാരികമായി അടുപ്പം പുലർത്തുന്നുവെന്നോ എന്റെ സ്വന്തം വേദനയിൽ ഞാൻ തന്നെ ചിരിക്കുകയാണോ ഉള രീതിയിലാണ് ചിത്രീകരിക്കുന്നത്. ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ: എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് പറയുകയാണ്, ആ കാര്യത്തിൽ എനിക്ക് യാതൊരു വികാരവുമില്ല. ദയവായി എന്റെ വാക്കുകളും വീഡിയോകളും പ്രവൃത്തികളും വളച്ചൊടിച്ച് അനാവശ്യമായ കഥകൾ ഉണ്ടാക്കരുത്. വ്യൂസിനും ജനശ്രദ്ധയ്ക്കും വേണ്ടി ഞാൻ യാഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങളുടെ അർത്ഥം മാറ്റി ഇത്തരം അസംബന്ധവും അർത്ഥരഹിതവുമായ കോംബോ എഡിറ്റുകൾ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുമാരന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങളുടെ യാഥാർത്ഥ സന്ദർഭം മനസ്സിലാക്കി പെരുമാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ്. എന്റെ ജീവിതപങ്കാളിയുമായി ഒരു നല്ല വ്യക്തി കുടെയുളളതിൽ ഞാൻ സന്തുഷ്നാണ്. എന്റെ വ്യക്തിജീവിതത്തെയും ബന്ധത്തെയും സ്വകാര്യതയെയും എല്ലാവരും മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഒരിക്കൽ കൂടി, നിങ്ങൾ എനിക്ക് നൽകുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്രയും നല്ലൊരു പ്രേക്ഷക സമൂഹം ഇന്നും എനിക്കൊപ്പം നിൽക്കുന്നു എന്നത് തിരിച്ചറിയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടെന്നത് എനിക്ക് വലിയ സന്തോഷവും അഭിമാനവുമാണ്''.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബുദ്ധിമാനായിട്ട് കളിക്കുന്ന ഒരു അഭിനേതാവ്'; നോബിയുടെ പല ലുക്കുകളെ കുറിച്ച് എൽദോ
കൊമ്പന്റെ 'നോവിച്ച' വാക്കുകൾ, സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഷിജിൻ, ആശ്വസിപ്പിച്ച് വിക്കിയും നെവിനും