കലിപ്പ് തീരണില്ലല്ല്..;ഗബ്രി-ജാസ്മിൻ രഹസ്യം പറച്ചിൽ, നിയന്ത്രണം വിട്ട് റോക്കി,കബോഡ് ഇടിച്ച് പൊട്ടിച്ചു-വീഡിയോ

Published : Mar 20, 2024, 04:23 PM IST
കലിപ്പ് തീരണില്ലല്ല്..;ഗബ്രി-ജാസ്മിൻ രഹസ്യം പറച്ചിൽ, നിയന്ത്രണം വിട്ട് റോക്കി,കബോഡ് ഇടിച്ച് പൊട്ടിച്ചു-വീഡിയോ

Synopsis

റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായ നിമിഷങ്ങളുമായാണ് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. എന്തിനും ഏതിനും മത്സരാർത്ഥികൾ തമ്മിൽ വാക്കേറ്റമാണ്. കഴിഞ്ഞ ദിവസം ഐസ്ക്രീമിന്റെ പേരിലായിരുന്നു ബി​ഗ് ബോസ് വീട് ആകെ തകിടം മറിഞ്ഞത്. ഇന്ന് വീണ്ടുമൊരു വലിയ തർക്കത്തിന് കളമൊരുങ്ങുന്നു എന്ന സൂചനയാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. 

റോക്കിയുടെ മുന്നിലിരുന്ന് ജാസ്മിനും ​ഗബ്രിയും രഹസ്യം പറയുന്ന ദൃശ്യത്തോടെയാണ് പ്രമോ തുടങ്ങുന്നത്. അവൻ വിചാരിക്കും അവനെ കുറിച്ചാ സംസാരിച്ചോണ്ടിരിക്കുന്നത് എന്നാണ് ജാസ്മിനോട് ​ഗബ്രി പറയുന്നത്. ഇന്ന് ഉച്ച മുതൽ എന്റെ പുറകെ വിഷവും കൊണ്ടുവന്നു കുത്താൻ എന്ന് റോക്കിയും പറയുന്നുണ്ട്. എന്നാൽ ​ഗബ്രിയും ജാസ്മിനും റോക്കിയെ കളിയാക്കി സംസാരിക്കുന്ന തരത്തിൽ ഉച്ചത്തിൽ ചിരിക്കുന്നുമുണ്ട്. ഇത് കണ്ട് പ്രകോപിതനായ റോക്കി ഇരുവരുടെയും അടുത്തേക്ക് വരികയും അടുത്തിരുന്ന കബോഡ് ഇടിച്ച് പൊട്ടിക്കുന്നതും വീഡിയോയിൽ കാണാം. 

പ്രമോ പുറത്തുവന്നതിന് പിന്നാലെ റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'ബിഗ് ബോസ് ഹൗസിലെ സാധനങ്ങൾ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. റോക്കിക്ക് ശിക്ഷ കിട്ടും, ആ രണ്ട് എണ്ണത്തിന് രണ്ടെണ്ണം കൊടുത്താൽ നന്നായേനെ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും കബോഡ് പൊട്ടിച്ചതിന് റോക്കിക്ക് ശിക്ഷ കിട്ടാൻ സാധ്യത ഏറെയാണ്. അതെന്താകുമെന്നും ബി​ഗ് ബോസ് എത്തരത്തിൽ പ്രതികരിക്കുമെന്നും വൈകുന്നേരത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. 

ഫ്രാൻസിൽ പോകാൻ കാശില്ലാത്തത് കൊണ്ട് പോണ്ടിച്ചേരിക്ക് വന്നു; ട്രിപ്പ് മോഡില്‍ വിജയ് മാധവും ദേവികയും

അതേസമയം, ജാസ്മിനും ​ഗ​ബ്രിക്കും അത്യാവശ്യം നല്ല രീതിയിൽ പ്രേക്ഷകർക്ക് ഇടയിൽ നെ​ഗറ്റീവ് പരക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും, 24 മണിക്കൂറും ഒന്നിച്ച് നടക്കുന്നതും തെറ്റ് ചെയ്താലും ജാസ്മിൻ ​ഗ​ബ്രിയെ ന്യായീകരിക്കുന്നതുമെല്ലാം നെ​ഗറ്റീവ് ആയാണ് ഷോയ്ക്ക് അകത്തും പുറത്തും പോയ്ക്കൊണ്ടിരിക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്