Asianet News MalayalamAsianet News Malayalam

ഫ്രാൻസിൽ പോകാൻ കാശില്ലാത്തത് കൊണ്ട് പോണ്ടിച്ചേരിക്ക് വന്നു; ട്രിപ്പ് മോഡില്‍ വിജയ് മാധവും ദേവികയും

തണുപ്പ് പ്രതീക്ഷിച്ചാണ് വന്നതെന്നും എന്നാൽ ഭയങ്കര ചൂടാണ് ഇവിടെയെന്നും ദേവിക പറയുന്നുണ്ട്.

singer vijay madhav and devika share new trip mode video nrn
Author
First Published Mar 20, 2024, 3:39 PM IST

വതാരകയായും സീരില്‍ നായികയായും ഏറെ പരിചിതയാണ് പ്രേക്ഷകർക്ക് മിനിസ്ക്രീൻ താരം ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന വിജയ് മാധവും ദേവികയും വിവാഹിതരായത് 2022ലാണ്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ കൂടിയായ വിജയ് മാധവിന്റെയും വിവാഹം.  ഇവരുടെ യൂട്യൂബ് ചാനലിലൂടെ മകൻ ആത്മജയും ആരാധകർക്ക് പ്രിയപ്പെട്ട ആളാണ്.

ഇപ്പോഴിതാ, തങ്ങളുടെ ഒരു സ്പെഷ്യൽ ട്രിപ്പിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് ഇരുവരും. യാത്ര ആരംഭിക്കുന്നത് മുതലുള്ള വിശേഷങ്ങൾ വളരെ ചുരുങ്ങിയ രീതിയിൽ ആരാധകരെ കാണിക്കുകയാണ് താരങ്ങൾ. പോണ്ടിച്ചേരിയിലേക്കാണ് യാത്ര. നമ്മളെങ്ങോട്ടേക്കാ പോകുന്നതെന്ന് ആത്മജയോട് ചോദിക്കുന്നുണ്ടെങ്കിലും കുഞ്ഞ് മൈൻറ് ചെയ്യുന്നില്ല. തുടർന്ന് ദേവിക തന്നെയാണ് പോണ്ടിച്ചേരിയിലെത്തിയെന്ന് പറയുന്നത്. താമസിക്കുന്ന വീടിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. ഫ്രഞ്ച് വില്ലയെന്നാണ് വീടിന്റെ പേര്. വേഗത്തിൽ വീട് കാണിച്ച് പോകുന്നുമുണ്ട്.

തണുപ്പ് പ്രതീക്ഷിച്ചാണ് വന്നതെന്നും എന്നാൽ ഭയങ്കര ചൂടാണ് ഇവിടെയെന്നും ദേവിക പറയുന്നുണ്ട്. പക്ഷേ നല്ല കാറ്റുള്ള സ്ഥലം കൂടിയാണിവിടം. ആത്മജയ്ക്ക് ഒപ്പം പുറത്തിറങ്ങി ബീച്ചിൽ കാറ്റ് കൊള്ളുന്ന വീഡിയോയും കാണിക്കുന്നുണ്ട്. ഫ്രൻസിൽ പോകണമെന്ന് പറഞ്ഞു. അതിന് കാശില്ലാത്തത് കൊണ്ട് പോണ്ടിച്ചേരി വന്നിരിക്കുകയാണെന്ന് വിജയ് പറയുന്നു. സ്വപ്നക്കൂടെന്ന സിനിമയിൽ ഭാവന ചാടി വീണത് ഇവിടെവിടോയോ ആണെന്ന് ദേവിക പറയുന്നുണ്ട്. പിന്നീടുള്ള വീഡിയോയിൽ ഫ്രഞ്ച് വില്ലയുടെ ഹോം ടൂറും കാണിക്കുന്നുണ്ട്. 

'ഇനി സ്കാനിങ്ങുകളില്ല, ചെക്കപ്പുകളില്ല, ടെസ്റ്റുകളില്ല'; കുഞ്ഞ് ഉടനെ വരുമെന്ന് ജിസ്മി

എന്തുകൊണ്ടാണ് വിജയിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.' പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഈശ്വരൻ എനിക്ക് തരുന്നുണ്ടെങ്കിൽ അത് പെർഫെക്ട് മാച്ചായിരിക്കുമെന്ന്. സ്നേഹത്തിന്റെ അടക്കം എല്ലാ കാര്യത്തിലും എനിക്ക് വിജയിയും കുടുംബവും പെർഫെക്ട് മാച്ചാണ്. ഈശ്വരൻ അവസാനമായി എനിക്ക് തന്ന അനുഗ്രഹം ആത്മജയാണെന്നും', നേരത്തെ ദേവിക പറഞ്ഞിരുന്നു. അതങ്ങനെ തന്നെയാണെന്ന് ശരിവെയ്ക്കുകയാണ് ആരാധകരും.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios