
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലേയിലേക്ക് അടുക്കുകയാണ്. ആരാകും ബിഗ് ബോസ് കപ്പുയർത്തുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും. നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയരാണ് അനുമോളും നെവിനും. അനുവിനെ പ്രകോപിപ്പിക്കാൻ നെവിൻ കാണിച്ചു കൂട്ടുന്ന ചില കാര്യങ്ങളൊക്കെ പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിലും പലപ്പോഴും ഇത്തിരി ഓവറാണെന്ന് പറയുന്നവരും ഉണ്ട്. ഇത്തവണ ഓപ്പൺ നോമിനേഷനിൽ നെവിന്റെ പേരായിരുന്നു അനുമോൾ പറഞ്ഞത്. ഇതിന് പിന്നാലെ എതൊക്കെ രീതിയിൽ അനുവിനെ ശല്യം ചെയ്യാനാകുമോ അതെല്ലാം നെവിൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇതാവർത്തിച്ചു. ഇതിന് സാബുമാന്റെ പ്രതികരണം ഓരോ ബിഗ് ബോസ് പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇന്നലെ സോഫയിൽ ഒറ്റക്കിരുന്ന അനുമോളുടെ അടുത്ത് നെവിൻ പോകുകയും അവിടെ കിടക്കുകയും ചെയ്യുന്നുണ്ട്. ഇത് അനുമോൾക്ക് തീരെ ഇഷ്ടപ്പെടുന്നുമില്ല. ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് അനു ചോദിക്കുമ്പോൾ, ഇത് ബിഗ് ബോസിന്റെ പ്രോപ്പർട്ടി അല്ലെയെന്നാണ് നെവിന്റെ മറുപടി. ഇതോടെ തന്നെ നെവിൻ ശല്യം ചെയ്യുകയാണെന്ന് ക്യാപ്റ്റനായ സാബുമാനോട് പരാതിയും പറഞ്ഞു.
ഉടൻ തന്നെ സാബുമാൻ അവിടെ എത്തുന്നുമുണ്ട്. "എടാ അലുമ്പ് കാണിക്കാതെ എഴുന്നേറ്റ് പോയെ. നീ എന്തിനാണ് ഒരു പെണ്ണിനെ ശല്യപ്പെടുത്തുന്നത്. അവൾക്ക് അവളുടെ പ്രൈവസിയുണ്ട്. വൃത്തികേട് കാണിക്കരുത്", എന്ന് സാബുമോൻ, നെവിനോട് പറയുന്നുണ്ട്. എന്നാൽ ബിഗ് ബോസിന്റെ പ്രോപ്പർട്ടിയിൽ ഇരിക്കരുതെന്ന് പറയാൻ ക്യാപ്റ്റന് അധികാരം ഇല്ലെന്നായി നെവിന്റെ പക്ഷം.
"നീ വളരെ ബോറ് പരിപാടി ആണ് കാണിക്കുന്നത്. ഞാൻ ഗെയിമറല്ലെന്ന് നീ പറയില്ലേ. എനിക്ക് നിന്റെ ഗെയിം ഒട്ടും ഇഷ്ടമല്ല. സത്യം പറയാമല്ലോ വൃത്തികെട്ട കൂറ ഗെയിമാണ് നിന്റേത്. ഉള്ള വില കളയാതെ. കുറച്ച് ഫിസിക്കലാകാം എന്നായിരുന്നെങ്കിലുണ്ടല്ലോ അനുമോളേ ഞാൻ ഇവനെ ചവിട്ടി എടുത്ത് കളഞ്ഞേനെ. സത്യം പറയാമല്ലോ. ഒരാളുടെ പേഴ്സണൽ സ്പെയ്സും റസ്പെക്ട് ചെയ്യാത്തവൻ. ഒന്നും ചെയ്യാൻ പറ്റില്ല അനുമോളേ.. ഇവൻ ഇങ്ങനെയാണ്", എന്ന് സാബുമാൻ പറയുന്നുണ്ട്. ഇതെല്ലാം കേട്ട് ഒന്നും മിണ്ടാനാകാതെ നെവിൻ കിടക്കുന്നതും ഇന്നലെ കാണാനായി.
ചില ഗെയിമിൽ ഒഴികെ മറ്റൊന്നിലും അധികം അക്ടീവ് ആയി കാണാത്ത ആളാണ് സാബുമാൻ. മോഹൻലാൽ അടക്കം ഇതിന്റെ പേരിൽ സാബുവിനെ പരിഹസിച്ചിട്ടുണ്ട്. എന്നാലും മുന്നോട്ട് വന്ന് കളിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. വെറുതെ ചിരിച്ചോണ്ട് നിൽക്കുന്നയാൾക്ക് വോട്ട് കിട്ടുന്നെന്ന തരത്തിലെല്ലാം പുറത്ത് ചർച്ചകളും നടന്നിരുന്നു. ആ സാബുമാൻ ആണ് നെവിനെ ചവിട്ടി പുറത്തിടുമെന്ന് പറഞ്ഞത്. ഇത് ബിഗ് ബോസ് പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വേണമെന്ന് വിചാരിച്ചാൽ നല്ലൊരു ഗെയിമർ സാബുമാനിലുണ്ടെന്നും ഒരു വെടിക്കുള്ള മരുന്ന് ആളുടെ കയ്യിലുണ്ടെന്നും ഇവർ പറയുന്നുണ്ട്.