'ശോഭേ കുപ്പിപ്പാൽ എവിടെ' എന്ന് സാ​ഗർ; 'നിന്റെ അമ്മയോട് ചോദിക്കെന്ന്' മറുപടി, പോർക്കളമായി ബിബി ഹൗസ്

Published : Apr 05, 2023, 10:41 PM IST
'ശോഭേ കുപ്പിപ്പാൽ എവിടെ' എന്ന് സാ​ഗർ; 'നിന്റെ അമ്മയോട് ചോദിക്കെന്ന്' മറുപടി, പോർക്കളമായി ബിബി ഹൗസ്

Synopsis

ഇത്രയും നേരം തമാശക്കാണ് ഓരോന്ന് പറഞ്ഞതെന്നാണ് ശോഭ നൽകുന്ന മറുപടി. അത് ആ രീതിയിൽ എടുക്കാൻ പറ്റിയില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ലെന്നും ശോഭ പറയുന്നു.

ബി​ഗ് ബോസ് സീസൺ 5ലെ രണ്ടാമത്തെ വീക്കിലി ടാസ്ക്കിൽ പരസ്പരം പോരടിച്ച് മത്സരാർത്ഥികൾ. ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിലുള്ള ടാസ്ക് പെർഫോമൻസിൽ മനീഷ ബസർ അടിച്ചതോടെ തുടങ്ങിയ കലഹം ആണ് ഇന്ന് ബി​ഗ് ബോസിൽ നിറഞ്ഞ് നിന്നത്. ബസർ വിഷയത്തിനിടെ ഉള്ള സംസാരത്തിനിടെ സാ​ഗർ ശോഭയെ കൂളാക്കാൻ ശ്രമിക്കുന്നതിനിടെ 'നീ അമ്മയുടെ(മനീഷ) അടുത്ത് പോയിരിക്ക്. ഒരു കുപ്പിപ്പാലും കൂടി വച്ചോ', എന്ന് ശോഭ പറഞ്ഞത് പ്രശ്നങ്ങൾക്ക് തുടക്കമിടുക ആയിരുന്നു. 

ഇത് കേട്ടുകൊണ്ടിരുന്ന മനീഷ, 'ഞാൻ ഇവിടെ ആൺ പിള്ളാർക്ക് കുപ്പിപ്പാല് കൊടുത്തോണ്ടിരിക്കുവാണോ? സംസാരിക്കുമ്പോ മാന്യതയോടെ സംസാരിക്കണം. ഇത്രയും നാളും ഞാൻ മാന്യതയോടെ സംസാരിച്ചിട്ടുള്ളൂ. കുത്തി കൊടുക്കാനും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും ഒരുപാട് ആൾക്കാർ ഉണ്ടാകും. ഇതൊക്കെ സ്വന്തം കുടുംബത്തിലെ സം​ഗതികളാണ് പുറത്ത് വരുന്നത്', എന്നാണ് മത്സരാർത്ഥികളോടായി പറഞ്ഞത്. ഇതിൽ പ്രതികരിക്കേണ്ടത് നിന്റെ കൂടി ഉത്തരവാദിത്വം ആണെന്ന് മനീഷ സാ​ഗറിനോടും പറയുന്നുണ്ട്. 

അൽപ നേരം കഴിഞ്ഞ് 'ശോഭേ കുപ്പിപ്പാൽ എവിടെന്ന് വച്ചാൽ എടുത്ത് തന്നേക്ക്. എനിക്ക് കുടിക്കണം', എന്നാണ് സാ​ഗർ ചോദിക്കുന്നത്. 'നിന്റെ അമ്മയോട് ചോദിക്ക്. ഇത്രയും നാൾ നിന്നെ ഫീഡ് ചെയ്തത് നിന്റെ അമ്മയല്ലേ. അവരോട് ചോദിക്ക്', എന്ന് ദേഷ്യത്തോടെ ശോഭ പറഞ്ഞത് വീട്ടിൽ വൻ ബ​ഹളത്തിന് വഴിയൊരുക്കുക ആയിരുന്നു. 

'എന്തിനാണ് വീട്ടിലുള്ളവരെ വലിച്ചിടുന്നത്. മനീഷ ചേച്ചിയല്ല സാ​ഗറിന്റെ അമ്മ. ഇവിടെ എല്ലാവർക്കും അമ്മയുണ്ട്. നി ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ', എന്ന് ചോദിച്ച് ശോഭയോട് ദേവു കയർക്കുന്നുണ്ട്. താൻ കളിക്കാണ് അങ്ങനെ പറഞ്ഞതെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ ദേവു കൂട്ടാക്കിയില്ല. പിന്നാലെ ഇക്കാര്യത്തെ പറ്റി സാ​ഗർ ശോഭയോട് ചോദിച്ച് വഴക്കിൽ ഏർപ്പെട്ടു. 

'നിനക്ക് അമ്മയും മോനും കളിക്കുന്നെന്ന് തോന്നിയ. നീ എന്തിനാണ് ആവശ്യമില്ലാത്ത വർത്തമാനം പറയുന്നത്. എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ ഞാൻ സോറി പറയും', എന്ന് സാ​ഗർ പറഞ്ഞ് ബഹളം വച്ചപ്പോൾ അഖിൽ മാരാർ ഇടയ്ക്ക് കയറുകയും ഇരുവരും തമ്മിൽ ചെറിയ കയ്യേറ്റം നടക്കുകയും ചെയ്തു. 'എന്തെങ്കിലും മിസ്റ്റേക് വന്നാൽ അത് പറയണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സമ്മതിക്കണം. എനിക്ക് പറയേണ്ട കാര്യങ്ങൾ അത് ആരോടാണെങ്കിലും ഞാൻ സംസാരിക്കും. ആവശ്യം ഇല്ലാണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ ശോഭ', എന്നും സാ​ഗർ പറയുന്നു. 

ഇത്രയും നേരം തമാശക്കാണ് ഓരോന്ന് പറഞ്ഞതെന്നാണ് ശോഭ നൽകുന്ന മറുപടി. അത് ആ രീതിയിൽ എടുക്കാൻ പറ്റിയില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ലെന്നും ശോഭ പറയുന്നു. ഇതേ തുടർന്നുള്ള സംസാരങ്ങളായിരുന്നു പിന്നീട് ബിഗ് ബോസിൽ നടന്നത്. വ്യക്തിപരമായി കാര്യങ്ങൾ എടുക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് അഖിൽ പറഞ്ഞു. ശേഷം ശോഭ സാ​ഗറിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. 

​'ഗെയിം ഓൺ ചേച്ചി, നിങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം'; ടാസ്ക്കിനിടെ കലിപ്പായി ശോഭ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്