എല്ലാവര്‍ക്കും തുല്യമായ ഇടം നല്‍കാൻ ശ്രമിച്ചു, സ്വയം വിലയിരുത്തി ക്യാപ്റ്റൻ സായ് വിഷ്‍ണു- വീഡിയോ

Web Desk   | Asianet News
Published : Apr 02, 2021, 03:15 PM ISTUpdated : Apr 02, 2021, 03:49 PM IST
എല്ലാവര്‍ക്കും തുല്യമായ ഇടം നല്‍കാൻ ശ്രമിച്ചു, സ്വയം വിലയിരുത്തി ക്യാപ്റ്റൻ സായ് വിഷ്‍ണു- വീഡിയോ

Synopsis

ബിഗ് ബോസിലെ ഇത്തവണത്തെ ക്യാപ്റ്റൻ സായ് വിഷ്‍ണുവായിരുന്നു.

ഇത്തവണത്തെ ആഴ്‍ചയിലെ ക്യാപ്റ്റൻ സായ് വിഷ്‍ണുവായിരുന്നു. എല്ലാവര്‍ക്കും തുല്യമായ ഇടം നല്‍കാനായിരുന്നു താൻ ശ്രമിച്ചതെന്നാണ് സായ് വിഷ്‍ണു തന്റെ ക്യാപ്റ്റൻസിയെ വിലയിരുത്തുന്നത്. വലിയ വിവാദങ്ങളുണ്ടായ ആഴ്‍ചയായിരുന്നു കടന്നുപോയത്. എങ്കിലും എല്ലാവരോടും നല്ല രീതിയില്‍ ഇടപെടാൻ ശ്രമിച്ചുവെന്ന് റിതു മന്ത്രയോട് സായ് വിഷ്‍ണു പറയുന്നതാണ്  വീഡിയോയില്‍ കാണുന്നത്. സായ് വിഷ്‍ണുവിനെ നോബിയടക്കം കുറ്റം പറയുന്നത് കണ്ടിരുന്നു. എന്നാല്‍ എല്ലാവരോടും സംയമനത്തോടെ ഇടപെടുന്ന സായ് വിഷ്‍ണുവിനെയും പ്രേക്ഷകര്‍ കണ്ടിരുന്നു.

ശ്രദ്ധ കാണിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നുവെന്ന് സുഹൃത്തെന്ന നിലയില്‍ റിതു സായ് വിഷ്‍ണുവിനോട് പറഞ്ഞു. എന്നാല്‍ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരുമിച്ച് കൊണ്ടുപോകാനൊക്കെ ശ്രമിക്കുന്നുണ്ട് എന്ന് സായ് വിഷ്‍ണു പറഞ്ഞു. കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടോയെന്ന് റിതു ചോദിച്ചു. ഞാൻ ശ്രമിച്ചത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആള്‍ക്കാരെ ബാധിക്കരുത്. അവര്‍ക്ക് അവരായി നില്‍ക്കാൻ ഇടം കൊടുക്കുക എന്നാണ് എന്നുമാണ് സായ് വിഷ്‍ണു പറഞ്ഞു.

ഡിംപലിനോടും സജ്‍ന- ഫിറോസ് ദമ്പതിമാരോടും പോരാടിയായിരുന്നു സായ് വിഷ്‍ണു ക്യാപ്റ്റനായി വിജയിച്ചത്.

വളരെ മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു സായി വിഷ്‍ണുവിന്റേത് എന്ന് മോഹൻലാലും പറഞ്ഞിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ