
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായിരിക്കുകയാണ്. അവതാരകയായ കെ ബി ശാരികയാണ് പുറത്തായത്. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് ശാരിക ബിഗ് ബോസിൽ മുന്നോട്ട് പോയത്. ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ശാരിക നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. രേണു വളരെ ജെനുവിനായ വ്യക്തിയാണെന്ന് ഒരു അഭിമുഖത്തില്‍ ശാരിക ചൂണ്ടിക്കാട്ടി.
''രേണു ഒരു ജനുവിന്‍ വ്യക്തിയാണ്. നല്ല രീതിയില്‍ കളിക്കാം എന്ന ഉദ്ദേശ്യത്തോടൊക്കെയാണ് രേണു ബിഗ് ബോസിലേക്ക് വന്നത്. എന്നാല്‍ അവർ മാനസികമായി വളരെ തളർന്നു പോയി. തന്നെ നോമിനേറ്റ് ചെയ്യുവെന്ന് അവർ പലവട്ടം മറ്റ് മത്സരാർത്ഥികളോട് പറയുന്നുണ്ട്. നീ പോകേണ്ട, പകരം ഞാന്‍ പോകാം എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നു. അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ല.
മാനസികമായി തളർന്നപ്പോള്‍ രേണു സൈക്യാട്രിസ്റ്റിന്റെ സഹായമൊക്കെ തേടിയിരുന്നു. അത് കിട്ടിയോ എന്ന് എനിക്ക് അറിയില്ല. എന്തായാലും നല്ല അച്ചടക്കമുള്ള, വളരെ നല്ല ഒരു വ്യക്തിയാണ് രേണു എന്നാണ് വ്യക്തിപരമായി എനിക്ക് മനസിലായത്.
ബിഗ് ബോസില്‍ ആർക്കും അധികമൊന്നും അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കില്ല. എത്ര അഭിനയിച്ചാലും അധികം കഴിയാതെ യഥാർത്ഥ സ്വഭാവം പുറത്തു വരും. രേണുവിന്റെ യഥാർത്ഥ മുഖം ഇതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്'', ശാരിക പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ