Asianet News MalayalamAsianet News Malayalam

'എനിക്ക് ആ വീട്ടില്‍ ആരെയും കാണേണ്ട'; കണ്‍ഫെഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ മാനസികമായ സമ്മര്‍ദ്ദത്താല്‍ ആകെ ആശയക്കുഴപ്പത്തില്‍ പെട്ടതുപോലെ ആയിരുന്നു

jasmin jaffar broke down in confession room in bigg boss malayalam season 6
Author
First Published Apr 15, 2024, 10:35 PM IST | Last Updated Apr 15, 2024, 10:35 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ഥികളെ സംബന്ധിച്ച് വൈകാരിക പ്രതിസന്ധി നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഞായറാഴ്ച എപ്പിസോഡിന് ശേഷം ഗബ്രിയും ജാസ്മിനും മാനസിക സംഘര്‍ഷങ്ങളിലേക്ക് പോയതായിരുന്നു ഹൗസില്‍ ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. മൈക്ക് ധരിക്കാത്തത് ക്യാപ്റ്റന്‍ ജിന്‍റോ ചൂണ്ടിക്കാട്ടിയതിന് ജിന്‍റോയോട് തര്‍ക്കിച്ച ജാസ്മിന്‍ വലിയൊരു കരച്ചിലിലേക്ക് എത്തി. വൈകാതെ ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിക്കാന്‍ അപ്സരയോടും റസ്മിനോടും ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ മാനസികമായ സമ്മര്‍ദ്ദത്താല്‍ ആകെ ആശയക്കുഴപ്പത്തില്‍ പെട്ടതുപോലെ ആയിരുന്നു. തനിക്ക് അവിടേക്ക് തിരിച്ചുപോകേണ്ടെന്നും ബിഗ് ബോസ് ഹൗസിലെ ആരെയും തനിക്ക് കാണേണ്ടെന്നും ജാസ്മിന്‍ പറയുന്നുണ്ടായിരുന്നു. അടുത്ത സുഹൃത്തായ റസ്മിനാണ് ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ഏറെ ശ്രമിച്ചത്. ഗബ്രി മൂലം ജാസ്മിനോ ജാസ്മിന്‍ മൂലം ഗബ്രിയോ വിഷമിച്ചിട്ടില്ലെന്നും മറ്റ് ചില മത്സരാര്‍ഥികളുടെ വാക്കുകളാണ് ഇരുവര്‍ക്കും വിഷമമുണ്ടാക്കിയതെന്നും റസ്മിന്‍ പറഞ്ഞു. വേണ്ടത്ര നേരം കണ്‍ഫെഷന്‍ റൂമില്‍ ഇരുന്നശേഷം ഹൗസിലേക്ക് വന്നാല്‍ മതിയെന്ന് ബിഗ് ബോസും ജാസ്മിനോട് പറഞ്ഞു. 

തനിക്കും ഗബ്രിക്കും ഇടയിലുള്ള അടുപ്പം മറ്റുള്ളവര്‍ എത്തരത്തിലാണ് മനസിലാക്കുന്നതെന്ന സംശയമാണ് ജാസ്മിനെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടത്. ഗബ്രിയുടെ സ്വാധീനം മത്സരാര്‍ഥിയെന്ന തരത്തില്‍ ജാസ്മിനെ പിന്നോട്ട് വലിക്കുന്നുണ്ടോയെന്ന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. മോഹന്‍ലാലും മറ്റ് മത്സരാര്‍ഥികളും വിഷയം ചര്‍ച്ച ചെയ്തതിന് ശേഷം ഗബ്രി മാനസികമായി തകര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. ഇന്നത്തെ ദിവസവും മെഡിക്കല്‍ റൂമില്‍ വിളിക്കുന്നതുവരെ ഗബ്രി ആരോടും സാസാരിച്ചിരുന്നില്ല. മോണിംഗ് ടാസ്കില്‍ പോലും പങ്കെടുത്തെത്ത് വരുത്തി ഗബ്രി പിന്മാറുകയായിരുന്നു. അതേസമയം സീസണ്‍ 6 ലെ ആറാം വാരമാണ് ഇത്.

ALSO READ : ബജറ്റ് 50 കോടി, ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായം; 'ഫാമിലി സ്റ്റാര്‍' വീണോ? 10 ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios