
മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബിഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ ഇടം നേടിയ ഒരേയൊരു പെൺതരിയായിരുന്നു അനുമോൾ. അക്ബർ, നെവിൻ, ഷാനവാസ്, അനീഷ് എന്നിവരായിരുന്നു മറ്റ് നാല് പേർ. അഞ്ച് പേരും പ്രേക്ഷകരുടെ വിധി പ്രകാരം ഓരോരോ സ്ഥാനങ്ങൾ കൊയ്തു. അക്ബർ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ നെവിൻ നാലാമതും ഷാനവാസ് മൂന്നാമതും എത്തി. അനീഷ് ഫസ്റ്റ് റണ്ണറപ്പായി മാറി. മോഹൻലാൽ, അനുമോളുടെ കൈപിടിച്ച് ഉയർത്തിയപ്പോൾ വലിയ കരഘോഷങ്ങൾ ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്. എന്നാൽ ശൈത്യ, ബിൻസി, സരിഗ, ബിന്നി, അപ്പാനി ശരത്ത്, അക്ബര്‍ എന്നിവരുടെ എക്സ്പ്രഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി കൊണ്ടായിരുന്നു അനുമോളുടെ വിജയം ആഘോഷിച്ചത്. അനുമോളുടെ കൈ പിടിച്ച് മോഹൻലാൽ ഉയർത്തിയപ്പോൾ ഏറ്റവും അവസാനും വേണം വേണ്ടെന്ന മട്ടിൽ ശൈത്യ ആയിരുന്നു ഏറ്റവും ഒടുവിൽ എഴുന്നേറ്റത്. എന്നിട്ടും കയ്യടിക്കാനൊന്നും തന്നെ ശൈത്യ നിന്നില്ല. ഇവരുടെ ഫേസ് ക്ലോസപ്പിൽ തന്നെ ബിഗ് ബോസ് കാണിക്കുകയും ചെയ്തിട്ടുണ്ട്.
റീ എൻട്രിയായി എത്തിയപ്പോൾ അനുമോൾക്കെതിരെ ശക്തമായി തിരിച്ചടിച്ചവരായിരുന്നു ബിൻസിയും ശൈത്യയും സരിഗയും. ഒപ്പം ആദിലയും നൂറയും ഉണ്ടായിരുന്നു. അനുമോൾ കാരണം തന്നെ കട്ടപ്പയെന്ന് വിളിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആക്ഷേപിക്കുന്നുവെന്ന് ശൈത്യ പൊട്ടിക്കരഞ്ഞു കൊണ്ട് ഷോയിൽ പഞ്ഞതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.