
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആവേശകരമായ വീക്കിലി ടാസ്കില്‍ അന്തിമ വിജയം ഷിജിന്. ഒരു യുദ്ധമുഖത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സെറ്റ് ചെയ്ത, ഗ്രനേഡുകളുടെയും ആറ്റം ബോംബുകളുടെയും മാതൃകകള്‍ തയ്യാറാക്കിയിരുന്ന സ്ഥലത്തായിരുന്നു കഴിഞ്ഞ വാരത്തിലെ വീക്കിലി ടാസ്ക്. മറ്റൊരാളുടെ ഗ്രനേഡുമായി ബങ്കറില്‍ കയറേണ്ടിയിരുന്ന ടാസ്കില്‍ അന്തിമ വിജയം ലഭിക്കുന്നയാളാണ് അടുത്ത വാരത്തിലെ ലീഡര്‍ ആവേണ്ടിയിരുന്നത്. ഈ വിജയം നേടിയത് നേഹയാണ്. അങ്ങനെ നേഹ അടുത്ത വാരത്തിലെ ലീഡറുമായി. എന്നാല്‍ ടാസ്കിലെ ഏറ്റവും വലിയ വിജയം അതായിരുന്നില്ല.
ടാസ്കില്‍ ബിഗ് ബോസ് നല്‍കിയ ആറ്റം ബോംബിന്‍റെ മാതൃക നിശ്ചിത സ്ഥലത്തു നിന്ന് മോഷ്ടിച്ച് ഒളിപ്പിച്ചുവച്ച് മോഹന്‍ലാല്‍ വരുന്ന എപ്പിസോഡില്‍ എടുത്ത് കൊടുക്കുന്ന ആളായിരുന്നു ടാസ്കിലെ അന്തിമ വിജയി. അയാള്‍ക്ക് ബിഡ്ഡിംഗ് ടാസ്കില്‍ രാഹുല്‍ ഈശ്വറിന്‍റെ വിജയം മൂലം ടൈറ്റില്‍ വിജയിയില്‍ നിന്ന് നഷ്ടമാവുന്ന 25 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം പ്രൈസ് മണിയായി ലഭിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഷിജിനാണ് ആ വിജയി ആയത്.
നാടകീയതകളും ട്വിസ്റ്റുകളും ആവോളം നിറഞ്ഞ ടാസ്ക് ആണ് കാണികള്‍ക്ക് ഇതിലൂടെ ലഭിച്ചത്. സ്റ്റാന്‍ഡില്‍ നിന്ന് ആറ്റം ബോംബ് മാതൃക ആദ്യം മോഷ്ടിച്ചത് ഗൗതം ആയിരുന്നു. എന്നാല്‍ ഗൗതം ഇത് മോഷ്ടിക്കുന്നത് മറ്റൊരു മത്സരാര്‍ഥിയായ നൗഫിന കണ്ടതാണ് കളിയില്‍ വഴിത്തിരിവായത്. നൗഫിന ഇത് സുഹൃത്തായ മൃദുലയോടും പറഞ്ഞു. ഗൗതം ആറ്റം ബോംബ് എടുക്കുന്നതല്ലാതെ എവിടെ വച്ചു എന്നത് നൗഫിന കണ്ടിരുന്നില്ല. എന്നാല്‍ ഗാര്‍ഡന്‍ ഏരിയയില്‍ ഒരിടത്തേക്ക് പോകുന്നത് നൗഫിന കണ്ടിരുന്നു. ഒരു തൂണിന്‍റെ മുകളിലാണ് ഗൗതം ഇത് വച്ചത്. അവിടെനിന്ന് നൗഫിനയുടെ സാന്നിധ്യത്തില്‍ ആറ്റം ബോംബ് എടുത്തത് മൃദുല ആയിരുന്നു.
അവരിരുവരും ചേര്‍ന്ന് പിന്നീട് ഹൗസിന് പുറത്തേക്കുള്ള പ്രധാന വാതിലിനോട് ചേര്‍ന്നുള്ള ദ്വാരത്തില്‍ ഇത് വച്ചു. അവിടെ നിന്നാണ് ഷിജിന്‍ ആറ്റം ബോംബ് കണ്ടെത്തിയത്. കണ്ടെത്തിയ സാധനം ഉപയോഗിക്കാത്ത സ്മോക്കിംഗ് റൂമിന് സമീപം കുഴിച്ചിടുകയാണ് ഗൗതം ചെയ്തത്. മോഹന്‍ലാല്‍ പറഞ്ഞതിന് ശേഷമാണ് ഷിജിന്‍ ഇത് എടുത്തുകൊണ്ട് വന്നത്. 4,99,999.95 രൂപയാണ് ഷിജിന് ഇതിലൂടെ സമ്മാനത്തുകയായി ലഭിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ