
ബിഗ് ബോസ് മലയാളം സീസണ്‍ 6 പതിമൂന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ അങ്ങനെയല്ല. ടാസ്കുകളിലും മറ്റും അതിപ്പോള്‍ കാര്യമായി പ്രതിഫലിക്കുന്നുമുണ്ട്. വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ ആവശ്യപ്രകാരം സിജോയും ജാസ്മിനും ചേര്‍ന്ന് അവതരിപ്പിച്ച ടെലിവിഷന്‍ വാര്‍ത്താവതരണം ഏറെ രസകരമായിരുന്നു. അടുത്ത സുഹൃത്തായ സായ് കൃഷ്ണനെ സിജോ ട്രോളിയത് മോഹന്‍ലാലും ഏറെ ആസ്വദിച്ചു.
മത്സരങ്ങളില്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കായി വിട്ടുകൊടുക്കുന്ന സായിയുടെ മനോഭാവത്തെയാണ് സിജോ ട്രോളിയത്. സിജോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- "ശാന്തൻ സായിയുടെ വളരെ മികച്ച രീതിയിലുള്ള ശാന്തതയാർന്ന പെർഫോമൻസ്. അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്", സിജോ പറഞ്ഞു. സായ് ഒരു മുനി ആവാന്‍ പോകുന്നെന്ന് കേട്ടല്ലോ എന്ന് ടാസ്കില്‍ സിജോയ്ക്കൊപ്പം പങ്കെടുത്ത ജാസ്മിന്‍ ചോദിച്ചു.
അതിന് സിജോയുടെ മറുപടി ഉടന്‍ വന്നു- "തീർച്ചയായും. അങ്ങനെയുള്ള റിപ്പോർട്ടുകൾ ഉണ്ട്. ശാന്തൻ സായ് ഇവിടെനിന്ന് ഇറങ്ങിയിട്ട്, അദ്ദേഹത്തിൻറെ കാറുമെടുത്ത്, ഇത്രയും നാൾ അദ്ദേഹം റിവ്യൂ പറഞ്ഞിരുന്നു ആ കാറുമായിട്ട് നേരെ ഹിമാലയസാനുക്കളിലേക്ക് പോവുകയും അവിടെയിരുന്നുകൊണ്ട് ഒരു ശാന്തനെപ്പോലെ തപസ് ചെയ്യുവാനായിട്ട് ഒരു മുനി ആയിട്ട് മാറാനായിട്ട് അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്. അതിനായി അദ്ദേഹം താടിയും മീശയുമൊക്കെ വടിച്ചിരിക്കുകയാണ്. ഇനി വരുന്ന താടിയും മീശയുമൊക്കെ മുനി സായിയുടെ ഭാഗമായാ മാറുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്", സിജോ പറഞ്ഞുനില്‍ത്തി. അതേസമയം അഭിഷേക് ഒഴികെയുള്ള എല്ലാ മത്സരാര്‍ഥികളും ഈ വാരം നോമിനേഷനില്‍ ഉണ്ട്. ടിക്കറ്റ് ടു ഫിനാലെ വിജയി ആയതുകൊണ്ടാണ് അഭിഷേക് നോമിനേഷനില്‍ നിന്ന് ഒഴിവായത്.
ALSO READ : പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ