
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല വീഴാൻ ഇനി ഒൻപത് ദിവസങ്ങൾ കൂടിയാണ് ബാക്കി. ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. രസകരവും ഇമോഷണലും ആയൊരു ഫാമിലി വീക്ക് ആണ് ബിബി ഹൗസിൽ കഴിഞ്ഞ് പോയത്. എൺപതോളം ദിവസം ഉറ്റവരെ കാണാതെ ഒരു വീടിനുള്ളിൽ കഴിഞ്ഞ മത്സരാർത്ഥികൾക്ക് ഉണർവേകുന്ന അവസ്ഥയാണ് ഇതിലൂടെ പ്രേക്ഷകർ കണ്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ട് പലരും അമ്പരന്നു, കണ്ണീരണിഞ്ഞു. മറ്റുചിലർ സന്തോഷ കണ്ണീർ ഉള്ളിലൊതുക്കി. ഈ അവസരത്തിൽ ഷോയിൽ പോയി തിരിച്ചുവന്ന ശേഷം ശോഭയുടെ അച്ഛനും അമ്മയും അഖിൽ മാരാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"സന്തോഷം. അവിടെ എല്ലാവരും സന്തോഷമായിരിക്കുന്നു. അഖിലും ശോഭയും തമ്മിൽ നല്ല കൂട്ടുകാരാ. നല്ല സഹകരണമാ. അഖിൽ മാരാർ ഒരു പാവം പായ്യനാണ്", എന്നാണ് ശോഭയുടെ മാതാപിതാക്കൾ പറഞ്ഞത്. എയർപോർട്ടിലെത്തിയ ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു.
9 ദിനങ്ങൾ, 9 മത്സരാർത്ഥികൾ, കപ്പ് ആർക്ക് ? ബിബി കൗൺഡൗൺ തുടങ്ങി മക്കളേ..
അഖിൽ മാരാരെ ആണ് തനിക്ക് ഇഷ്ടമെന്ന് ശോഭയുടെ അച്ഛൻ വിശ്വനാഥൻ ഹൗസിൽ വച്ച് പറഞ്ഞിരുന്നു. ദേഷ്യപ്പെടുമെങ്കിലും പിന്നീട് അഖില്‍ ക്ഷമ ചോദിക്കും എന്നും അത് അവിടെ തീരും എന്നും വിശ്വനാഥൻ വ്യക്തമാക്കി. ദേഷ്യം എപ്പോഴാണ് തോന്നിയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പ്രായമായില്ലേ മറന്നുപോയെന്നും ഇത് ഗെയിമല്ലേ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. അഖില്‍ നേരെ വാ പോ രീതിയാണ് എന്നാണ് ശോഭയുടെ അമ്മ പറഞ്ഞത്.
അതേസമയം, നാദിറ ഒഴിയെ ഉള്ള എട്ട് പേരും ഈ വാരം നോമിനേഷനില്‍ ഉണ്ടായിരുന്നു. അഖില്‍ മാരാര്‍, ശോഭ. ജുനൈസ്, ഷിജു, സെറീന, റെനീഷ, മിഥുന്‍, റിനോഷ് എന്നിവരാണ് അവര്‍. ഇതില്‍ നിന്നും രണ്ടോ അതിലധികം പേരോ ഇന്നോ നാളയോ ആയി എവിക്ട് ആകാന്‍ സാധ്യതയേറെയാണ്.
'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ