'കോൺഫിഡൻസി'ൽ തമ്മിൽത്തല്ല്; ശോഭയെ 'ഉരുക്ക് വനിത'യെന്ന് പരിഹസിച്ച് ശ്രുതി

Published : May 09, 2023, 11:03 PM IST
'കോൺഫിഡൻസി'ൽ തമ്മിൽത്തല്ല്; ശോഭയെ 'ഉരുക്ക് വനിത'യെന്ന് പരിഹസിച്ച് ശ്രുതി

Synopsis

പിന്നാലെ അനു ജോസഫും ശോഭയും തമ്മിലും തർക്കമായി.

ബി​ഗ് ബോസ് സീസൺ അഞ്ച് അമ്പതാം എപ്പിസോഡിലേക്ക് അടുക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഷോയിൽ തർക്കങ്ങളും ഏറുകയാണ്. സുഹൃത്തുക്കൾ തമ്മിൽ വരെ തർക്കം തുടങ്ങിയിട്ടുണ്ട്. ഇന്നിതാ "കോൺഫിഡൻസി"ന്റെ (ആത്മവിശ്വാസം) പേരും പറഞ്ഞ് തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ശോഭ, അനു ജോസഫ്, ശ്രുതി എന്നിവർ. 

"മനുഷ്യന്റെ കോൺഫിഡൻസ് ആയിട്ടുള്ളൊരു സാധനമാണ് മുടി. അത് പോയിക്കഴിഞ്ഞാൽ വല്ലാത്തൊരു അവസ്ഥയാണ്. എനിക്ക് എന്റെ മുടിയിൽ നിന്നും പകുതി പോയിട്ട് പകുതിയായി നിന്നാൽ വിഷമമാണ്. ഒരു കലാകാരി കൂടിയായ എനിക്ക്. അതെന്റെ കോൺഫിഡൻസ് തന്നെയാണ്", എന്നാണ് ശ്രുതി അഖിലിനോട് പറയുന്നത്. ഇത് ശോഭ എത്തിക്കത്തുകയായിരുന്നു. ശോഭയുടെ കാര്യമല്ല എന്റെ കാര്യമാണ് പറഞ്ഞതെന്നും ശോഭ ചിന്തിക്കുന്നത് പോലെ എനിക്ക് ചിന്തിക്കാൻ സാധിക്കില്ലെന്നും ശ്രുതി പറയുന്നു. 

"മുടിയിലല്ല കോൺഫിഡൻസ് എന്നാണ് ഞാൻ പറയുന്നത്. നാളെ എനിക്ക് ക്യാൻസർ വന്ന്( വരാതിരിക്കട്ടെ) മുടി പോകുകയാണെങ്കിൽ എന്റെ കോൺഫിഡൻസ് നശിക്കില്ല. നമ്മുടെ ഉള്ളിൽ നിന്നും വരേണ്ട കാര്യമാണ് കോൺഫിഡൻസ്", എന്നാണ് ശോഭ പറയുന്നത്. എന്തൊക്കെ പോയാലും കോൺഫിഡൻസ് എനിക്ക് ഉണ്ടാകുമെന്ന് ശോഭ പറയുന്നു. ശോഭ ഉരുക്ക് വനിതയാണ്. ഞാൻ അതല്ല എന്നാണ് പരിഹാസ്യരൂപേണ ശ്രുതി പറയുന്നത്. ഇതിനിടെ ശ്രുതിയെ വിഷ്ണുവും അഖിലും ചേർന്ന് കളിയാക്കുന്നുമുണ്ട്.  

ആദ്യമെ കലിപ്പ്, കറക്ക് കമ്പനിയിൽ വട്ടം കറങ്ങി മത്സരാർത്ഥികൾ; ആട്ടവും പാട്ടും, ഡമ്മിക്ക് തമ്മിലടി

പിന്നാലെ അനു ജോസഫും ശോഭയും തമ്മിലായി തർക്കം. മുടിയിലല്ല കോൺഫിഡൻസ് എന്ന് ശോഭ ആവർത്തിക്കുന്നുണ്ട്. "പിന്നെ നീ എന്തിനാണ് രാവിലെ മുതൽ രാത്രി വരെ മേക്കപ്പ് ഇടുന്നത്. ലിപ് സ്റ്റിക് ഇട്ടുകൊണ്ടാണ് രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്നത്. അതെന്ത് കോൺഫിഡൻസ് ഇല്ലായ്മയാണ്", എന്നാണ് അനു ശോഭയോട് ചോദിക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ