
ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ അനുമോളെ പിന്തുണച്ച് ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റാർ മാജിക് ഡയറക്ടർ അനൂപ് ജോൺ. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത താരങ്ങളിൽ ഒരാളാണ് അനുമോൾ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ജോൺ അനുമോളെക്കുറിച്ച് സംസാരിക്കുന്നത്.
''ബിഗ് ബോസിൽ കാണുന്നത് ശരിക്കുള്ള അനുമോൾ തന്നെയാണ്. അവളെ കരയിക്കാൻ എളുപ്പമാണ്. സ്റ്റാർ മാജിക്കിൽ ഒരുപാട് തവണ കരഞ്ഞിട്ടുണ്ട്. ബിഗ് ബോസിലേക്ക് പോകും മുമ്പ് അനു എന്നോട് സംസാരിച്ചിരുന്നു. പോണോ വേണ്ടയോ എന്നൊക്കെ ചോദിച്ചു. വേറെ വർക്കുകളൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഈ ഷോ ചെയ്യാനാണെന്നും പറഞ്ഞിരുന്നു. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. തീരുമാനം അവളോട് എടുക്കാനും പറഞ്ഞു. ഏതെങ്കിലും സീസൺ കണ്ടിരുന്നോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. ഇപ്പോഴുള്ള ഇമേജ് ബിഗ് ബോസിൽ പോയി മാറരുതെന്ന് ഞാൻ അനുവിനോട് പറഞ്ഞിരുന്നു. അവിടെ പോയശേഷം അനുവിന്റെ രൂപവും ഭാവവും മാറി.
ഇത്ര ദിവസം അവൾ നിൽക്കുമെന്ന് വിചാരിച്ചില്ല. സ്റ്റാർ മാജിക്ക് തന്നെയാണ് അനു ബിഗ് ബോസിലും ചെയ്യുന്നത്. അറ്റൻഷൻ സീക്കറാണ് അനുമോൾ. സ്റ്റാർ മാജിക്കിലും അങ്ങനെയായിരുന്നു. അതിന് വേണ്ടതാണ് അനു ചെയ്യുന്നതെന്നാണ് തോന്നിയത്.
അനു ഭയങ്കരമായി പൈസ സേവ് ചെയ്യുന്നയാളാണ്. കാറ് വാങ്ങി. വീട് പുതുക്കി പണിതു. ഷൂട്ട് കഴിഞ്ഞ് നാട്ടിലെത്താൻ എത്രത്തോളം ചിലവ് ചുരുക്കി യാത്ര ചെയ്യാൻ പറ്റുമോ അതേ അനു ചെയ്യാറുള്ളു. സ്വന്തമായി കാറുണ്ടെങ്കിലും അതിൽ വരില്ല. ബസിലായിരിക്കും യാത്ര. അതുകൊണ്ടുതന്നെ പതിനാറ് ലക്ഷത്തിന് അനു പിആർ കൊടുക്കുമെന്ന് തോന്നുന്നില്ല'',
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക