Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Published : May 29, 2022, 10:11 PM ISTUpdated : May 29, 2022, 10:16 PM IST
Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Synopsis

ഇത്തവണ നല് പേരായിരുന്നു എലിമിനേഷനിൽ വന്നത്.

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ഷോ അവസാനിക്കാൻ ഇനി അഞ്ച് ആഴ്ചകൾ മാത്രമാണ് ബാക്കി. ഈ ദിവസങ്ങളിൽ ഷോയിൽ നിന്നും പുറത്തായത് എട്ട് പേരാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, അപർണ്ണ, നിമിഷ എന്നിവരാണ് അവർ. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇപ്പോഴിതാ ഒൻപതാമത്തെ മത്സരാർത്ഥിയായി സുചിത്രയും ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്. 

ഇത്തവണ നല് പേരായിരുന്നു എലിമിനേഷനിൽ വന്നത്. സുചിത്രക്കൊപ്പം അഖില്‍, സൂരജ്, വിനയ് എന്നിവരും  ഉണ്ടായിരുന്നു. വീക്കിലി ടാസ്ക്കില്‍ നാണയവേട്ട സംഘടിപ്പിച്ച രീതിയില്‍ ആയിരുന്നു എവിക്ഷനും ബിഗ് ബോസ് ചെയ്തത്. പിന്നാലെ ലഭിക്കുന്ന തുണ്ടുകളില്‍ എലിമിനേഷനില്‍ വന്നവരുടെ പേരുകള്‍ ഉണ്ടായിരുന്നു. വിനയ്, അഖില്‍, സൂരജ്, എന്നിവര്‍ ആദ്യമെ തന്നെ സേഫ് ആകുകയും സുചിത്ര പോകുകയും ആയിരുന്നു. 

അപ്രതീക്ഷിത വിടവാങ്ങലില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ അമ്പരന്ന കാഴ്ചയാണ് പിന്നീട് ബിഗ് ബോസ് വീട്ടില്‍ കണ്ടത്. ശേഷം ബിഗ് ബോസിന്‍റെ നിര്‍ദ്ദേശപ്രകാരം തന്‍റെ ചെടി അഖിലിന് സുചിത്ര നല്‍കുകയും ചെയ്തു. സുചിത്രയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നവരാണ് സൂരജും അഖിലും. ഇരുവര്‍ക്കും വന്‍ തിരിച്ചടിയായിരുന്നു സുചിത്രയുടെ വിടവാങ്ങല്‍. 

ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു. എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു.  അതേസമയം, സുചിത്രയാണ് പുറത്തുപോകുന്നതെന്ന് സോഷ്യൽ മീഡിയയിലെ ചർച്ച ഉയർന്നിരുന്നു. ഈ വാരത്തിലെ ക്യാപ്റ്റനായി സുചിത്ര വന്നത് കൊണ്ട് എവിക്ഷനിൽ നിന്നും മുക്തി നേടുമെന്നും ചിലർ പറഞ്ഞു. അതേസമയം, സുചിത്ര എലിമിനേറ്റ് ആയാൽ ക്യാപ്റ്റൻ സ്ഥാനം സൂരജിന് പോകുമെന്നും സംസാരമുണ്ടായിരുന്നു. എന്തായാലും പ്രേക്ഷകരുടെ നിരീക്ഷണ പ്രകാരം തന്നെ സുചിത്ര ബി​ഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ