ബിഗ് ബോസ് വീട്ടിൽ മാസ് എവിക്ഷൻ; രാകേഷും സുമേഷും പുറത്തേക്ക്

Published : Oct 03, 2026, 10:32 PM IST
Rakesh Sumesh

Synopsis

ബിഗ് ബോസ് വീട്ടിൽ നടന്ന അപ്രതീക്ഷിതമായ മാസ് എവിക്ഷനിലൂടെ സുമേഷും രാകേഷും പുറത്തായി. അഗ്നിപരീക്ഷയിലൂടെ എത്തിയ രാകേഷിനും, വീട്ടിലെ എല്ലാവർക്കും പ്രിയങ്കരനായിരുന്ന സുമേഷിനും ഗെയിമിൽ സജീവമാകാനോ പ്രേക്ഷകരുമായി മികച്ച ബന്ധം സ്ഥാപിക്കാനോ കഴിഞ്ഞില്ല.

വീടിനെ എന്റർടൈനിംഗ് ആയി നിലനിർത്തിയിരുന്ന രണ്ടുപേർ. വീട്ടിലെ എല്ലാവരുമായും അടുപ്പമുണ്ടായിരുന്ന രണ്ടുപേർ. മാസ് എവിക്ഷനിലൂടെ സുമേഷും രാകേഷും ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയിരിക്കുകയാണ്. അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസിലേക്കെത്തിയ ആദ്യ നാലുപേരിൽ ഒരാളായാണ് രാകേഷ് വീട്ടിലേക്കെത്തിയത്. മാസ് എവിക്ഷനിലൂടെ ആദ്യമായി വീട്ടിൽനിന്ന് പുറത്തേക്ക് പോയതും രാകേഷ് തന്നെ. എല്ലാവരെയും നിശ്ചലരാക്കി നിർത്തിയ ശേഷമാണ് രാകേഷ് പുറത്തേക്ക് പോകുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. വീട്ടിലെ പലർക്കും രാകേഷിന്റെ ഈ പുറത്താവൽ അപ്രതീക്ഷിതമായിരുന്നു എങ്കിലും പുറത്ത് പലരും പ്രതീക്ഷിച്ച എവിക്ഷൻ തന്നെയായിരുന്നു ഇത്.

അഗ്നിപരീക്ഷയിൽ നിന്ന് വീട്ടിലേക്കെത്തുമെന്ന് ആദ്യ ഘട്ടത്തിൽ പലരും പ്രെഡിക്റ്റ് ചെയ്തവരിൽ ഒരാൾ തന്നെയായിരുന്നു രാകേഷ്. തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയും എന്റർടൈനിംഗ് ആയ രീതിയും ഒക്കെക്കൊണ്ട് വളരെ വേഗത്തിൽ അഗ്നിപരീക്ഷയിൽ തന്റേതായ ഇടമുണ്ടാക്കാൻ രാകേഷിന്‌ കഴിഞ്ഞു. എന്നാൽ പോകെപ്പോകെ രാകേഷിന്റെ ഗ്രാഫ് താഴുന്നതാണ്‌ കണ്ടത്. എങ്കിലും ഒടുവിൽ ബിഗ് ബോസിലേക്ക് കയറുന്ന നാല് പേരുടെ കൂട്ടത്തിൽ ഒരാളാകാൻ രാകേഷിന്‌ കഴിഞ്ഞു.

പക്ഷേ അഗ്നിപരീക്ഷയിൽ കാഴ്ചവച്ചിരുന്ന മികച്ച പ്രകടനം ബിഗ് ബോസിലേക്ക് എത്തിയശേഷം തുടരാൻ രാകേഷിന്‌ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിവരും. തന്റെ എന്റർടൈനിംഗ് വശമായാലും കാര്യമായ രീതിയിൽ പുറത്തെടുക്കാനും ആ തരത്തിൽ ഒരു സ്‌പേസ് ഉണ്ടാക്കാനും രാകേഷിന്‌ കഴിഞ്ഞിട്ടില്ല. വന്ന ദിവസം മുതൽ എൽദോയുടെ നിഴലായാണ് രാകേഷ് നിലനിന്നിരുന്നത്. തനിക്ക് ലഭിക്കുന്ന ടാസ്കുകൾ നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിലും തന്റേതായ ഒരു ഇടമുണ്ടാക്കാനോ പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കാനോ രാകേഷിന്‌ പലപ്പോഴും കഴിഞ്ഞില്ല.

സുമേഷിന്റെ കാര്യമെടുത്താലും പ്രേക്ഷകരുമായി നല്ലൊരു കണക്ഷൻ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ പുറത്താവലിലേക്ക് വഴിയിലൊരുക്കിയത്. വീട്ടിൽ എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്ന ആളാണ് സുമേഷ്. പക്ഷേ ഗെയ്മിലേക്ക് വരുമ്പോൾ സുമേഷ് ഒട്ടും ആക്റ്റീവ് ആയ ആളായി തോന്നിയിരുന്നില്ല. ടാസ്കുകളിൽ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാനോ വീട്ടിൽ ആക്റ്റീവ് ആയി നിൽക്കാനോ സുമേഷിന് കഴിഞ്ഞിരുന്നില്ല. പലപ്പോഴും രസകരമായ കൗണ്ടറുകൾ പറയാറുണ്ട് എന്നതിനപ്പുറം ബിഗ് ബോസ് പോലൊരു ഷോയ്ക്ക് യോജിച്ച ആളായി സുമേഷിനെ തോന്നിയിരുന്നുമില്ല. മാസ് എവിക്ഷനുശേഷം ബിഗ് ബോസ് വീട്ടിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നുകാണാം. കൂടെ ആർജെ അഞ്ജലിയും, മൃദുലയും എവിക്ഷനിലൂടെ പുറത്തുപോയെന്ന് പറഞ്ഞെങ്കിലും ഇരുവരെയും സീക്രട്ട് റൂമിലേക്കാണ് മാറ്റിയിരിക്കുന്നത്. എന്നാണ് ഇവർ വീട്ടിലേക്ക് തിരിച്ചുവരുന്നത് എന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നെഗറ്റിവിറ്റി' വിനയായോ? മാസ് എവിക്ഷനിൽ പുറത്തായി ലൊലീറ്റ
ജയസൂര്യ - ജിതിൻ കെ ജോസ് ചിത്രം 'മായൻ' ആഗോള റിലീസ് ഡിസംബർ 3 ന്; നിർമ്മാണം മാജിക് മൂൺ പ്രൊഡക്ഷൻസ്