
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ടാം വാരാന്ത്യത്തില്‍ രണ്ട് എവിക്ഷനുകളാണ് നടന്നത്. ശനിയാഴ്ച നിഷാനയും ഞായറാഴ്ച സുരേഷ് മേനോനുമാണ് പുറത്തായത്. നിഷാണ കോമണര്‍ ആയാണ് എത്തിയതെങ്കില്‍ മുംബൈ മലയാളിയായ സുരേഷ് മേനോന്‍ സിനിമാ നടനാണ്. നിഷാനയും സുരേഷ് മേനോനും ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റില്‍ മറ്റ് ആറ് പേര്‍ കൂടി ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നേടിതയിനാലാണ് ഇരുവരും പുറത്തായത്. ഇപ്പോഴിതാ തന്‍റെ ഫൈനല്‍ 5 പ്രവചനം നടത്തിയിരിക്കുകയാണ് സുരേഷ് മേനോന്‍. എവിക്ഷന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് മേനോന്‍റെ പ്രതികരണം.
ആരൊക്കെ ഫൈനല്‍ 5 ല്‍ എത്തുമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന പേരുകള്‍ ഇങ്ങനെയാണ്- റോക്കി, സിജോ, അപ്സര, ജാന്‍മോണി, അര്‍ജുന്‍. തനിക്ക് ഹൗസില്‍ ഏറ്റവും പ്രിയപ്പെട്ട ആള്‍ ജാന്‍മോണി ദാസ് ആണെന്നും സുരേഷ് പറയുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ഭ്രമരത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് സുരേഷ്. എന്നാല്‍ ഹിന്ദിയിലാണ് അദ്ദേഹം കൂടുതല്‍ സിനിമകള്‍ ചെയ്തത്. ഹിന്ദിയില്‍ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു.
മലയാളികള്‍ക്ക് പരിചിത മുഖം ആയിരുന്നെങ്കിലും ബിഗ് ബോസ് ഷോയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആദ്യ വാരം രതീഷ് കുമാറുമായുണ്ടായ ചില തര്‍ക്കങ്ങളും രസം പകരുന്ന ചില ചെറു സ്കിറ്റുകളുമല്ലാതെ ഒരു ഗെയിമര്‍ എന്ന നിലയില്‍ സുരേഷ് മേനോന്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയില്ല. അതേസമയം വ്യക്തി എന്ന നിലയില്‍ മറ്റ് മത്സരാര്‍ഥികളുടെ ബഹുമാനവും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.
ALSO READ : കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ