
കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ പ്രണയകഥകള്‍ ചര്‍ച്ചയായിരുന്നു. ഓരോ മത്സരാര്‍ഥികളോടും മോഹൻലാല്‍ അവരവരുടെ പ്രണയം ചോദിച്ചറിഞ്ഞു. എല്ലാവരും അവരവരുടെ പ്രണയം തുറന്നുപറഞ്ഞു. ബിഗ് ബോസില്‍ ഉള്ള പ്രണയത്തെ കുറിച്ചും ചിലര്‍ പറഞ്ഞു. മോഹൻലാല്‍ തന്നെ എല്ലാവരെയും കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ബിഗ് ബോസിലെ പ്രണയത്തെ കുറിച്ച് മോഹൻലാലിനോട് സൂചന നല്‍കിയ സൂര്യ ഇന്നും അതിനെ കുറിച്ച് സംസാരിച്ചു.
റംസാനും സൂര്യയും തമ്മില്‍ സംസാരിക്കുന്നതായിട്ടാണ് കണ്ടത്. ഏറ്റവും കൂടുതല്‍ ഇമോഷൻസ് എക്പ്രസ് ചെയ്‍തത് മണിക്കുട്ടൻ ചേട്ടനോടായിരിക്കുമെന്ന് റംസാൻ സൂര്യയോട് പറഞ്ഞു. അല്ല മണിക്കുട്ടനോടല്ല റിതുവിനോടാണ് എന്ന് സൂര്യ പറഞ്ഞു. എന്നിട്ടും ക്രഷ് തോന്നിയോ എന്ന് റംസാൻ ചോദിച്ചു. സൂര്യ കൃത്യമായിട്ടായിരുന്നു അതിന് മറുപടി പറഞ്ഞത്. പിറകെ നടക്കാൻ താനില്ല, കല്യാണം എന്ന ഘട്ടത്തിലേക്കൊന്നും എത്തിയില്ല എന്നും സൂര്യ പറഞ്ഞു.
ചേച്ചിയുടെ മനസ് വളരെ ലൈറ്റ് ആണ്. ഇമോഷൻസ് പെട്ടെന്ന് എക്സ്പ്രസ് ചെയ്യുന്നു. ചേച്ചിയെ തന്നെ സങ്കടത്തിലാക്കുന്നു. കുറച്ചുകൂടി ലൈറ്റാക്കിക്കോ. സങ്കടപ്പെടരുത്. സന്തോഷത്തോടെയിരിക്കൂവെന്നും റംസാൻ പറഞ്ഞു.
സെല്‍ഫ് റെസ്‍പെക്റ്റുണ്ട് തനിക്കെന്ന് സൂര്യ പറഞ്ഞു. എനിക്ക് നാണം കെടാൻ വയ്യ. പുറകെ നടക്കാൻ വയ്യ. എക്സപ്രസ് ചെയ്യാൻ വയ്യ. പ്രത്യേകിച്ച മണിക്കുട്ടന്റെയടുത്ത്. കാരണം എടുത്തടിച്ചുപോലെ മണിക്കുട്ടൻ പറയുമെന്നും സൂര്യ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ