
ബിഗ് ബോസില്‍ ഇന്ന് ആദ്യം തന്നെ കണ്ടത് ഡിംപലും സൂര്യയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. സൂര്യ മുമ്പ് പറഞ്ഞ ഒരു വാക്കിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഡിംപല്‍ സൂര്യയോട് അതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. മാനവും മര്യാദയോടും കൂടിയുള്ള വസ്‍ത്രം ധരിക്കാനാണ് താൻ ബിഗ് ബോസില്‍ ആഗ്രഹിക്കുന്നത് എന്നാണ് സൂര്യ പറഞ്ഞത്. അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് ഡിംപല്‍ പറഞ്ഞു. എന്നാല്‍ താൻ വളര്‍ന്ന രീതിയിലുള്ള കാര്യമാണ് താൻ പറഞ്ഞത് എന്ന് സൂര്യ പറഞ്ഞു.
എനിക്ക് എന്റേതായ ഒരു പോയന്റ് ഉണ്ട് അതാണ് താൻ പറഞ്ഞത് എന്ന് സൂര്യ വ്യക്തമാക്കി. വസ്‍ത്രം യൂണിവേഴ്‍സല്‍ ആണ് എന്ന് ഡിംപല്‍ പറഞ്ഞു. ഡിംപല്‍ വീണ്ടും അക്കാര്യം പറഞ്ഞതോടെ സൂര്യ അവിടം വിട്ടുപോകുകയും ചെയ്‍തു. സങ്കടപ്പെട്ട സൂര്യയെ മറ്റുള്ളവര്‍ സമാധാനപ്പെടുത്തുകയും പിന്നീട് അവര്‍ തിരിച്ചുവരികയും ചെയ്‍തു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ഡിംപല്‍ വീണ്ടും സൂര്യക്ക് എതിരെ തിരിഞ്ഞു. ഓവര്‍ ആക്റ്റിംഗ് എന്ന് ഡിംപല്‍ വിളിച്ചപ്പോള്‍ സായ് വിഷ്‍ണുവും റിതുവുമൊക്കെയടക്കമുള്ളവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‍തു.
സൂര്യ ഓവര്‍ ആക്റ്റിംഗ് ആണെന്നത് ആള്‍ക്കാര്‍ കാണട്ടെയെന്ന് ഡിംപല്‍ പറഞ്ഞു. ആ കുട്ടിക്ക് മാത്രം എന്തും ചെയ്യാം, നമ്മള്‍ ചെയ്യുമ്പോള്‍ എന്താ ഇങ്ങനെയെന്ന് സൂര്യ ചോദിച്ചു. ഞാൻ ഓവര്‍ ആക്റ്റ് ആണ് എന്ന് ഡിംപല്‍ ആണോ തീരുമാനിക്കുന്നത് എന്നും സൂര്യ ചോദിച്ചു. എല്ലാവരും ഡിംപലിനെതിരെ തിരിയുന്നതും കണ്ടു.
ഡിംപലിന്റെ മാത്രം വീടല്ല ഇത് എന്ന് സായ് വിഷ്‍ണു പറഞ്ഞു.
മറ്റുള്ളവരെ ജഡ്‍ജ് ചെയ്യാൻ ഡിംപല്‍ ആരാ എന്ന് സായ് വിഷ്‍ണു പറഞ്ഞു. സംസാരിക്കുമ്പോള്‍ എപോഴും പുറത്തുപോകുന്ന ആളാണ് ഡിംപലെന്ന് റിതു പറഞ്ഞു. മറ്റുള്ളവരെ ജഡ്‍ജ് ചെയ്യാൻ ഡിംപല്‍ ആരാ എന്ന് സായ് വിഷ്‍ണു ചോദിച്ചു. ക്യാപ്റ്റൻ റംസാനും ഡിംപലിന്റെ വാദഗതിക്ക് എതിരെ തിരിഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ