Latest Videos

ടിക്കറ്റ് ടു ഫിനാലെ: ഫ്ലാ​ഗ് ഓഫ് ചെയ്ത് മോഹൻലാൽ, ബോണസ് പോയിന്റ് ജാസ്മിന്, ഇനി പോരാട്ട നാളുകൾ

By Web TeamFirst Published May 26, 2024, 9:40 PM IST
Highlights

കഴിഞ്ഞ ദിവസം ഋഷിയ്ക്ക് ആയിരുന്നു ബോണസ് പോയിന്റ് ലഭിച്ചത്. ​

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തി ഏഴാമത്തെ എപ്പിസോഡുകൾ പൂർത്തി ആക്കിയിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കി ഉള്ളത്. നിലവിൽ പതിനൊന്ന് പേരാണ് ഷോയിൽ ബാക്കി ഉള്ളത്. ഇവരെ വച്ച് ടിക്കറ്റ് ടു ഫിനാലെ ഇന്ന് തുടങ്ങിയിരിക്കുകയാണ്. ഇതിനായി മോഹൻലാൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. 

ടിക്കറ്റ് ടു ഫിനാലെ എന്നത് ഒരാഴ്ചയിലെ എവിക്ഷൻ പ്രക്രിയയിൽ നിന്ന് രക്ഷനേടി നേരിട്ട് ഫിനാലെയിലെ വീക്കിലേക്ക് നിങ്ങളിൽ ഒരാളെ എത്തിക്കുന്ന അസുലഭ അവസരമാണ്. നിലവിൽ ഋഷി മാത്രമാണ് പൂജ്യ അല്ലാത്ത പോയിന്റിൽ നിന്നുകൊണ്ട് ടിക്ക്റ്റ് ടു ഫിനാലെ ആരംഭിക്കാൻ പോകുന്നത്. എന്നാൽ നിങ്ങളിൽ ഒരാൾക്ക് കൂടി ബോണസ് പോയിന്റ് ലഭിക്കാൻ പോകുന്ന ഒരു ടാസ്ക് ആണ് ഇന്ന് നടന്നത്. ഈ ടാസ്കിൽ വിജയിക്കുന്ന ആൾക്ക് ബോണസ് പോയിന്റ് ലഭിക്കും. 

കാർത്തിയുടെ 27മത് ചിത്രം, 'മെയ്യഴകനി'ൽ അരവിന്ദ് സാമിയും

പിന്നീട് വാശിയേറിയ മത്സരമാണ് ബി​ഗ് ബോസ് ഷോയിൽ നടന്നത്. ഇതിൽ നടന്ന മൂന്ന് ടാസ്കുകളിൽ വിജയിച്ച് ജാസ്മിൻ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. വലിയ കയ്യടിയോടെയാണ് ഏവരും ഇതിനെ വരവേറ്റത്. ഇതോടെ ടിക്കറ്റ് ടു ഫിനാലെയിലേക്ക് ഒരു ബോണസ് പോയിന്റ് നേടുന്ന രണ്ടാമത്തെ ആളായി മാറിയിരിക്കുകയാണ് ജാസ്മിൻ. കഴിഞ്ഞ ദിവസം ഋഷിയ്ക്ക് ആയിരുന്നു ബോണസ് പോയിന്റ് ലഭിച്ചത്. ​ഗ്രൂപ്പ് ഇനത്തിൽ മത്സരിച്ചാണ് ഋഷി ഈ നേട്ടം കൊയ്തത്. ജാസ്മിൻ, അർജുൻ, അഭിഷേക് എന്നിവരായിരുന്നു ഋഷിയ്ക്ക് ഒപ്പം ​ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എന്തായാലും ഇനി മുതൽ ടിക്കറ്റ് ടു ഫിനാലെയുടെ കൂടുതൽ ടാസ്കുകൾ നടക്കും. ഇതിൽ ആരാകും വിജയം കൈവരിക്കുക എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!