
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ച സന്തോഷം ഏറെ ആഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. എന്നാൽ വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ താര ദമ്പതികള്‍ കുറ്റക്കാര്‍ അല്ലെന്നാണ് കണ്ടെത്തിയിരുന്നു.
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം വൈറലാകാറുമുണ്ട്. ഈ അവസരത്തിൽ നയൻതാരയെ കുറിച്ച് വിഘ്നേശ് ശിവൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മാതൃദിനവുമായി ബന്ധപ്പെട്ടാണ് വിഘ്നേശ് പോസ്റ്റ് പങ്കുവച്ചത്.
‘‘പ്രിയപ്പെട്ട നയൻ... ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ... നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം’’, വിഘ്നേഷ് കുറിച്ചു. ഒപ്പം നയൻതാരയുടെയും മക്കളുടെയും ഫോട്ടോകളും വിക്കി പങ്കുവച്ചിട്ടുണ്ട്.
ഉയിര്‍, ഉലകം എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്ന് വിഘ്നേശ് മുൻപ് അറിയിച്ചിരുന്നു. ഏതാനും നാളുകൾക്ക് മുൻപാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവന്നത്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് പേര്.
ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ജൂൺ 9ന് ആയിരുന്നു നയൻതാര- വിഘ്നേശ് ശിവൻ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്.
'അതിഥി ദേവോ ഭവഃ, പക്ഷേ ഇവിടെ..'; ബിഗ് ബോസ് അതിഥികളെ കുറിച്ച് മോഹന്‍ലാല്‍, പ്രൊമോ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ