
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ഒടുവിലത്തെ എവിക്ഷനാണ് നോറ മുസ്കാന്‍റേത്. ഹൗസില്‍ ഏറ്റവും സൗഹൃദങ്ങള്‍ കുറഞ്ഞ മത്സരാര്‍ഥി ആയിരുന്നു നോറ. പുറത്തിറങ്ങിയപ്പോഴും കാര്യമായ യാത്രപറച്ചില്‍ ഒന്നുമില്ലാതെയാണ് നോറ യാത്രയായത്. വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചതും അക്കാര്യമായിരുന്നു.
"എന്തുകൊണ്ടാണ് അവരോട് യാത്ര പോലും ചോദിക്കാതെ പുറത്തിറങ്ങിയത്? അങ്ങനെയുള്ള ഒരാളാണോ നോറ", മോഹന്‍ലാല്‍ ചോദിച്ചു.
"അല്ല. അറ്റാച്ച്മെന്‍റ് ഉണ്ട്. യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിവന്നത്", പറഞ്ഞു തുടങ്ങുമ്പോഴേക്കും നോറയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. "വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ കരയാതെ ഇറങ്ങണമെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോള്‍ പോലും സംസാരിക്കുമ്പോള്‍ എനിക്ക് കണ്ണ് നിറയുന്നുണ്ട്. സന്തോഷത്തോടെ ആ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ്. അത്രയേ ഉള്ളൂ", നോറ പറഞ്ഞു.
ബിഗ് ബോസ് സാഹചര്യത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ ചോദ്യത്തിന് നോറയുടെ പ്രതികരണം ഇങ്ങനെ- "സാധാരണ നമുക്ക് ദേഷ്യമുള്ള ഒരാളാണെങ്കില്‍ അയാളെ കാണുമ്പോള്‍ മാറിനടക്കാം. പക്ഷേ ആ സാഹചര്യത്തെ ഫേസ് ചെയ്ത് എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ബിഗ് ബോസ് ഹൗസില്‍ നോക്കുക. ദിവസവും അത് നേരിടേണ്ടിവരും", നോറ പറഞ്ഞു. സഹമത്സരാര്‍ഥികളെ കാണണോ എന്ന ചോദ്യത്തിന് കാണണം എന്നായിരുന്നു നോറയുടെ മറുപടി. ഇതനുസരിച്ച് ഹൗസിലുള്ളവരെ സ്ക്രീനിലൂടെ കണ്ട നോറ ചുരുക്കം വാക്കുകളില്‍ സംസാരിച്ചു. സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നോറ. നോറ കൂടി പോയതോടെ ഏഴ് മത്സരാര്‍ഥികളാണ് ഹൗസില്‍ അവശേഷിക്കുന്നത്. ഈ വാരാന്ത്യത്തില്‍ ഒരാള്‍ കൂടി പുറത്താവുമോ എന്ന കാര്യം ഞായറാഴ്ച അറിയാം. അടുത്ത വാരമാണ് സീസണ്‍ 6 ലെ ഫിനാലെ വീക്ക്.
ALSO READ : അറുപതോളം പുതിയ താരങ്ങൾ; ജോജുവിന്‍റെ 'പണി' തയ്യാര്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ